• Home
  • News
  • വിനിമയ നിരക്ക് ഉയർച്ചയിലേക്ക്; പ്രവാസികൾ സന്തോഷത്തിൽ

വിനിമയ നിരക്ക് ഉയർച്ചയിലേക്ക്; പ്രവാസികൾ സന്തോഷത്തിൽ

മ​സ്ക​ത്ത്: അ​ന്താ​രാ​ഷ്​​്​്ട്ര സാ​മ്പ​ത്തി​ക രം​ഗ​ത്തെ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ റി​യാ​ലിെൻറ വി​നി​മ​യ നി​ര​ക്ക് ഉ​യ​രു​ന്ന​തി​ൽ പ്ര​വാ​സി​ക​ൾ​ക്ക് സ​ന്തോ​ഷം. ത​ങ്ങ​ൾ അ​യ​ക്കു​ന്ന പ​ണ​ത്തി​ന് ഉ​യ​ർ​ന്ന മൂ​ല്യം ല​ഭി​ക്കു​ന്ന​താ​ണ് പ​ല​ർ​ക്കും ആ​ശ്വാ​സം പ​ക​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഒ​രു റി​യാ​ലി​ന് 195 രൂ​പ​യി​ൽ കൂ​ടു​ത​ലാ​ണ് ഒ​മാ​നി​ലെ വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ൽ േകാ​വി​ഡ് കാ​ല​ത്ത് സ​മാ​ന​മാ​യ നി​ര​ക്ക് എ​ത്തി​യി​രു​ന്നെ​ങ്കി​ലും വ​ള​രെ ചു​രു​ങ്ങി​യ ദി​വ​സം മാ​ത്ര​മാ​ണ് കൂ​ടി​യ നി​ര​ക്കു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ നി​ല​വിെ​ല അ​വ​സ്ഥ​യി​ൽ ഇൗ ​നി​ര​ക്കു​ക​ൾ ത​ന്നെ തു​ട​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. നി​ല​വി​ൽ അ​മേ​രി​ക്ക​ൻ ഡോ​ള​ർ മ​റ്റ് ക​റ​ൻ​സി​ക​ളെ അ​പേ​ക്ഷി​ച്ച് ശ​ക്തി പ്രാ​പി​ച്ച​തും ഡോ​ള​ർ ഇ​ൻ​റ​ക്സ് ഉ​യ​ർ​ന്ന​തു​മാ​ണ് വി​നി​മ​യ നി​ര​ക്ക് ഉ​യ​രാ​ൻ കാ​ര​ണ​മെ​ന്ന് അ​ൽ ജ​ദീ​ദ് എ​ക്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ അ​വി​നാ​ഷ് കു​മാ​ർ പ​റ​ഞ്ഞു. എ​ണ്ണ വി​ല ഉ​യ​ർ​ന്ന​തും വി​നി​മ​യ നി​ര​ക്ക് കാ​ര​ണ​മാ​യ​താ​യി അ​േ​ദ്ദ​ഹം പ​റ​ഞ്ഞു. എ​ണ്ണ വി​ല ബാ​ര​ലി​ന് 80 ഡോ​ള​ർ ക​ട​ന്ന​ത് ഡോ​ള​ർ ശ​ക്തി പ്രാ​പി​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഡോ​ള​റും ഇ​ന്ത്യ​ൻ രൂ​പ​യും ത​മ്മി​ൽ വി​പ​രീ​ത അ​നു​പാ​ത​മാ​ണ്. ഡോ​ള​ർ ശ​ക്തി​പ്രാ​പി​ക്കുേ​മ്പാ​ൾ ഇ​ന്ത്യ​ൻ രൂ​പ ശ​ക്തി കു​റ​യു​ക​യാ​ണ് ചെ​യ്യു​ക. ആ​റ് രാ​ജ്യ​ങ്ങ​ളു​ടെ ക​റ​ൻ​സി​ക​ളെ അ​പേ​ക്ഷി​ച്ച് ഡോ​ള​റി​നു​ള്ള ശ​ക്തി​യാ​ണ് ഡോ​ള​ർ ഇ​ൻ​റ​ക്സ്. നി​ല​വി​ൽ ഡോ​ള​ർ ഇ​ൻ​റ​ക്സ്​ ഏ​റെ ഉ​യ​ര​ത്തി​ലാ​ണ്. ഡോ​ള​റിെൻറ ശ​ക്തി 94 ശ​ത​മാ​ന​മാ​ണ്. യൂേ​റാ 57.6 ശ​ത​മാ​നം, ജാ​പ്പ​നീ​സ് യെ​ൻ 13.6 ശ​ത​മാ​നം, പൗ​ണ്ട് 11.9 ശ​ത​മാ​നം, ക​നേ​ഡി​യ​ൻ ഡോ​ള​ർ 9.1, സ്വീ​ഡി​ഷ് ക​റ​ൻ​സി 4.2 ശ​ത​മാ​നം, സ്വി​സ് ഫ്രാ​ങ്ക് 3.6 ശ​ത​മാ​നം എ​ന്നി​വ​യാ​ണ് മ​റ്റ് രാ​ജ്യ​ങ്ങ​ളു​ടെ ക​റ​ൻ​സി​യു​ടെ ശ​ക്തി. അ​മേ​രി​ക്ക​ൻ ഡോ​ള​ർ ശ​ക്ത​മാ​യ​തോ​ടൊ​പ്പം ശ്രീ​ല​ങ്ക, പാ​കി​സ്താ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​ടെ ക​റ​ൻ​സി​യും ഏ​റെ ശ​ക്തി കു​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ ക​റ​ൻ​സി ഇ​നി​യും ശ​ക്തി കു​റ​യാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് അ​വി​നാ​ഷ് കു​മാ​ർ പ​റ​ഞ്ഞു. എ​ന്തെ​ങ്കി​ലും പ്ര​േ​ത്യ​ക കാ​ര​ണ​ങ്ങ​ളാ​ൽ രൂ​പ​യു​ടെ ശ​ക്തി വ​ർ​ധി​ച്ചാ​ലും വി​നി​മ​യ നി​ര​ക്ക് വ​ല്ലാ​തെ താ​ഴേ​ക്ക് പോ​വാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​നി​മ​യ നി​ര​ക്ക് റി​യാ​ലി​ന് 194 -196 രൂ​പ എ​ന്ന നി​ര​ക്കി​ൽ സ്ഥി​ര​മാ​യി നി​ൽ​ക്കാ​നാ​ണ് സാ​ധ്യ​ത. എ​ന്നാ​ൽ, എ​ണ്ണ വി​ല കു​റ​യു​ന്ന​ത​ട​ക്ക​മു​ള്ള ഘ​ട​ക​ങ്ങ​ൾ വി​നി​മ​യ നി​ര​ക്കി​നെ ബാ​ധി​ക്കും. വി​ല ഇ​നി​യും ഉ​യ​രു​ന്ന​തോ​ടെ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ എ​ണ്ണ ഉ​ൽ​പാ​ദ​ന രാ​ജ്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ത് വി​നി​മ​യ നി​ര​ക്കി​നെ ബാ​ധി​ക്കു​ക​യും വി​നി​മ​യ നി​ര​ക്ക് കു​റ​യാ​ൻ കാ​ര​ണ​മാ​ക്കു​ക​യും ചെ​യ്യും. എ​ന്നാ​ൽ നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ റി​യാ​ലി​ന് പ​ക​രം രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് കു​റ​ച്ചു കൂ​ടി വ​ർ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ര​ക്ക് ഉ​യ​ർ​ന്നി​ട്ടും വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​ൻ തി​ര​ക്കൊ​ന്നും അ​നു​ഭ​വ​പ്പെ​ട്ടി​ട്ടി​ല്ല. ന​ല്ല നി​ര​ക്കി​നാ​യി കാ​ത്തി​രു​ന്ന ചി​ല​ർ ഒ​രു റി​യാ​ലി​ന് 195 രൂ​പ എ​ന്ന നി​ര​ക്ക് ക​ട​ന്ന​തോ​ടെ പ​ണം നാ​ട്ടി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട നി​ര​ക്കി​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. നി​ര​വ​ധി പേ​ർ നാ​ട്ടി​ൽ നി​ന്ന് തി​രി​ച്ചു വ​ന്ന് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചെ​ങ്കി​ലും ശ​മ്പ​ളം കി​ട്ടാ​ൻ സ​മ​യ​മാ​കാ​ത്ത​തു​മ​ട​ക്കം നി​ര​വ​ധി കാ​ര​ണ​ങ്ങ​ൾ വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ തി​ര​ക്കു കു​റ​യാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. കോ​വി​ഡ് അ​ട​ക്ക​മു​ള്ള നി​ര​വ​ധി കാ​ര​ണ​ങ്ങ​ളാ​ൽ ശ​മ്പ​ള​വും ആ​നു​കൂ​ല്യ​വും കു​റ​ഞ്ഞ നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ ത​ങ്ങ​ളു​ടെ റി​യാ​ലു​ക​ൾ നാ​ട്ടി​േ​ല​ക്ക​യ​ക്കുേ​മ്പാ​ൾ ഉ​യ​ർ​ന്ന മൂ​ല്യം ല​ഭി​ക്കു​മെ​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ് മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ൾ.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All