• Home
  • News
  • ലുലു എക്​സചേഞ്ച്​ 15ാമത്​ ശാഖ ദാന മാളിൽ ആരംഭിച്ചു

ലുലു എക്​സചേഞ്ച്​ 15ാമത്​ ശാഖ ദാന മാളിൽ ആരംഭിച്ചു

മനാമ : ബഹ്​റൈനിലെ പ്രമുഖ ധനകാര്യ സേവന ദാതാക്കളായ ലുലു ഇൻറർനാഷണൽ എക്​സ്​ചേഞ്ചി​െൻറ​ 15ാമത്തെ ശാഖ ദാന മാളിൽ പ്രവർത്തനമാരംഭിച്ചു. ഇന്ത്യൻ അംബാസഡർ പീയൂഷ്​ ശ്രീവാസ്​തവ ഓൺലൈൻ പരിപാടിയിൽ ശാഖയുടെ ഉദ്​ഘാടനം നിർവഹിച്ചു. ലുലു ഇൻറർനാഷണൽ എക്​സ്​ചേഞ്ച്​ ബഹ്​റൈൻ ചെയർമാൻ ശൈഖ്​ അഹ്​മദ്​ ബിൻ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ്​ മാനോജിങ്​ ഡയറക്​ടർ അദീബ്​ അഹമ്മദ്​ എന്നിവരും ചടങ്ങിൽ പ​െങ്കടുത്തു.

ഇന്ത്യയും ബഹ്​റൈനും തമ്മിൽ നയതന്ത്ര ബന്ധം ആരംഭിച്ചതി​െൻറ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന വേളയിൽ തന്നെ പുതിയ ശാഖ ഉദ്​ഘാടനം ചെയ്​തതിലെ സന്തോഷം ഇന്ത്യൻ അംബാസഡർ പങ്കുവെച്ചു. ബഹ്​റൈന്റെ നിക്ഷേപ സൗഹൃദ നയത്തിന്റെയും വ്യവസായങ്ങൾക്ക്​ വളരാനുള്ള അനുകൂല സാഹചര്യത്തിന്റെയും തെളിവാണ്​ പുതിയ ശാഖയുടെ ആരംഭം. ബഹ്​റൈനിലെ ആയിരക്കണക്കിന്​ പ്രവകാസികൾക്ക്​ പുതിയ ശാഖ പ്രയോജനകരമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ 238ാമത്തെ ആഗോള ശാഖയാണ്​ ദാന മാളിൽ തുറന്നത്​. വിപണിയുടെ ആവ​ശ്യങ്ങൾക്കനുസരിച്ച്​ നവീന ധനകാര്യ ​േസവനങ്ങൾ നൽകാൻ ആത്​മാർഥതയോടെ പ്രവർത്തിക്കുന്ന ടീം അംഗങ്ങളെ മാനേജിങ്​ ഡയറക്​ടർ അദീബ്​ അഹമ്മദ്​ അഭിനന്ദിച്ചു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All