• Home
  • News
  • അമീര്‍ കപ്പ് ഫൈനലിനുള്ള ഫാന്‍ ഐഡി വിതരണം തുടങ്ങി

അമീര്‍ കപ്പ് ഫൈനലിനുള്ള ഫാന്‍ ഐഡി വിതരണം തുടങ്ങി

ദോഹ : 49-ാമത് അമീര്‍ കപ്പ് ഫൈനല്‍(Qatar Amir cup final) മല്‍സരം കാണുന്നതിന് ടിക്കറ്റ് എടുത്ത കാണികള്‍ക്കുള്ള ഫാന്‍ ഐഡി(Fan ID) വിതരണം തുടങ്ങി. ഈ മാസം 22നാണ് ഫൈനല്‍. ക്യുഎന്‍സിസിയില്‍(QNCC) ഒക്ടോബര്‍ 12 മുതലാണ് ഐഡി വിതരണം തുടങ്ങിയത്.

ടിക്കറ്റെടുത്തവര്‍ ഖത്തര്‍ ഐഡി, സീറ്റ് വൗച്ചര്‍, ഫാന്‍ ഐഡി സ്ഥിരീകരിച്ചതിനുള്ള അധികൃതരുടെ ഇ-മെയില്‍ അല്ലെങ്കില്‍ എസ്എംഎസ് എന്നിവ സഹിതം രാവിലെ 7.00നും രാത്രി 11.00നും ഇടയില്‍ ക്യുഎന്‍സിസിയില്‍ ചെന്നാല്‍ ഫാന്‍ ഐഡി വാങ്ങാം. ഇഹ്തിറാസ് ആപ്പില്‍ പൂര്‍ണമായി വാക്‌സിനെടുത്തതായി കാണിച്ചിരിക്കണം. ഒക്ടോബര്‍ 7ന് അകം രണ്ടാം ഡോസ് എടുത്തവര്‍ക്കാണ് യോഗ്യത. 2021 ഒക്ടോബര്‍ 22ന് കോവിഡ് വന്ന് ഭേദമായി ഒരു വര്‍ഷം പൂര്‍ത്തിയാകാത്തവര്‍ക്കും ഫാന്‍ ഐഡി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 800-8052.

രാജ്യത്തെ ഏറ്റവും വലിയ പ്രാദേശിക ഫുട്ബോള്‍ മേളയായ അമീര്‍ കപ്പ് 2022 ഫിഫ ലോകകപ്പ് വേദികളിലൊന്നായ അല്‍ തുമാമ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. 40,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങും ഫൈനല്‍ ദിനത്തില്‍ നടക്കും.

നിലവിലെ ചാംപ്യന്മാരായ അല്‍ സദ്ദും അല്‍ റയ്യാനും തമ്മിലാണ് പോരാട്ടം.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All