• Home
  • News
  • രാജ്യത്ത് 27 ആരോഗ്യ കേന്ദ്രങ്ങൾ കൂടി പൂർണമായി പ്രവർത്തനം ആരംഭിച്ചതായി ഖത്തർ പി.എ

രാജ്യത്ത് 27 ആരോഗ്യ കേന്ദ്രങ്ങൾ കൂടി പൂർണമായി പ്രവർത്തനം ആരംഭിച്ചതായി ഖത്തർ പി.എച്ച്.സി.സി

ദോഹ: രാജ്യത്ത് 27 ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി പൂര്‍ണമായി പ്രവര്‍ത്തനം ആരംഭിച്ചതായി ഖത്തര്‍ പി.എച്ച്.സി.സി അറിയിച്ചു. കൊവിഡ് പകര്‍ച്ചവ്യാധിയെ തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതിന്റെ അവസാനഘട്ട നടപടിയിലാണിത്. 

പി.എച്ച്.സി.സിയുടെ 28 ആരോഗ്യ കേന്ദ്രങ്ങളില്‍ നിലവില്‍ കൊവിഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റാവ് ദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്റര്‍ ഒഴികെയുള്ള 27 ആരോഗ്യ കേന്ദ്രങ്ങളും പൂര്‍ണ്ണമായി പ്രവര്‍ത്തിക്കുമെന്ന് പി.എച്ച്.സി.സി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. 

ആരോഗ്യ കേന്ദ്രങ്ങളില്‍ രോഗികള്‍ക്ക് നേരിട്ടെത്തി ഡോക്ടറുമായി സംവദിക്കാം. കൂടാതെ ആവശ്യമുള്ള രോഗികള്‍ക്ക് വെര്‍ച്വല്‍ കണ്‍സള്‍ട്ടേഷനുകള്‍ നല്‍കുന്നത് തുടരുമെന്നും പി.എച്ച്.സി.സി ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സമ്യ അബ്ദുള്ള വ്യക്തമാക്കി.

അതേസമയം, റാവുദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്റര്‍ കൊവിഡ് കേന്ദ്രമാണെങ്കിലും കൊവിഡുമായി ബന്ധപ്പെട്ട സന്ദര്‍ശകരുടെ എണ്ണം ക്രമാനുഗതമായി കുറയുന്നുണ്ടെന്നും ഡോ.സമ്യ അറിയിച്ചു. കൂടാതെ ഖത്തറിലെ കമ്മ്യൂണിറ്റി കോള്‍ സെന്റര്‍ സേവനമായ 16000 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലൂടെ അടിയന്തര സേവനങ്ങള്‍ ലഭ്യമാക്കുന്നത് തുടരുമെന്നും ആവശ്യമുള്ളപ്പോള്‍ അടിയന്തിര ടെലിഫോണ്‍, വീഡിയോ കണ്‍സള്‍ട്ടേഷനുകള്‍ നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം, ആരോഗ്യ കേന്ദ്രങ്ങളിലെ ഡെന്റല്‍, സ്മാര്‍ട്ട് ക്ലിനിക് സേവനങ്ങള്‍ 100 ശതമാനം പുനരാരംഭിച്ചിട്ടുണ്ട്. 'ഡ്രൈവ് ത്രൂ' സ്വാബിംഗ് സേവനങ്ങളും 'കോവിഡ് -19 സ്‌ക്രീനിംഗ് ക്ലിനിക്' സേവനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അവര്‍ അറിയിച്ചു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All