• Home
  • News
  • ദീര്‍ഘനേരം മാസ്‌ക് വെക്കുമ്പോള്‍ തലവേദന ഉണ്ടാകാറുണ്ടോ? കാരണം ഇതാണ്

ദീര്‍ഘനേരം മാസ്‌ക് വെക്കുമ്പോള്‍ തലവേദന ഉണ്ടാകാറുണ്ടോ? കാരണം ഇതാണ്

കൊവിഡ് പൊട്ടിപ്പുറപ്പെട്ടതു മുതല്‍ നിത്യജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറി മാസ്‌കുകള്‍. കൊവിഡ് പ്രതിരോധമാര്‍ഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നു കൂടിയാണ് മാസ്‌ക് ധരിക്കുന്നത്. 

വീടിനു പുറത്തിറങ്ങുമ്പോള്‍ ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ആരോഗ്യ പ്രവര്‍ത്തകരും വിദഗ്ധരുമെല്ലാം നിരന്തരം ഓര്‍മ്മപ്പെടുത്താറുമുണ്ട്.

പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുത്താലും വീടിനു പുറത്തിറങ്ങുമ്പോഴെല്ലാം പ്രത്യേകിച്ചും തിരക്കേറിയ സ്ഥലത്ത് മാസ്‌ക് ധരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.

എന്നാല്‍ ദീര്‍ഘനേരം മാസ്‌ക് ധരിക്കുന്നത് ചിലരിലെങ്കിലും അസ്വസ്ഥത, ചൊറിച്ചില്‍, ശ്വസന പ്രശ്‌നങ്ങള്‍, തലവേദന എന്നിവയ്ക്ക് കാരണമായേക്കാം.

ഓഫീസുകളും സ്‌കൂളുകളും വീണ്ടും തുറക്കുമ്പോള്‍ ദീര്‍ഘനേരം മാസ്‌കുകള്‍ ഉപയോഗിക്കേണ്ടതായി വരും. ദീര്‍ഘനേരം മാസ്‌ക് ധരിക്കുന്നത് തലവേദന, അസ്വസ്ഥത, നിര്‍ജ്ജലീകരണം, തലകറക്കം എന്നിവയ്ക്ക് കാരണമാകുന്നതായി ആളുകള്‍ പരാതിപ്പെട്ടിട്ടുണ്ട്. 

ജലദോഷം, ആസ്ത്മ, ചുമ, അല്ലെങ്കില്‍ ചര്‍മ്മ അലര്‍ജി എന്നിവ അനുഭവിക്കുന്ന ആളുകള്‍ക്ക് ഇത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും.

ദീര്‍ഘനേരം മാസ്‌കുകള്‍ ധരിക്കുമ്പോള്‍ തലവേദനയുണ്ടാകുന്നതിന്റെ കാരണങ്ങള്‍: 

* ദീര്‍ഘ നേരം മാസ്‌ക് ധരിക്കുന്നത് മൂലം ഒരു വ്യക്തിയുടെ താഴത്തെ താടിയെല്ലിനെ തലയോട്ടിയിലെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ടെമ്പോറോമാണ്ടിബുലാര്‍ ജോയിന്റില്‍ (ടി.എം.ജെ) വേദനയുണ്ടാക്കുന്നു. 

മാസ്‌ക് താടിയെല്ലിന് സമീപമുള്ള പേശികളെയും ടിഷ്യുകളെയും അസ്വസ്ഥമാക്കും. ഇത് തലവേദന പോലെ തോന്നുന്ന സിഗ്‌നലുകള്‍ തലച്ചോറിലേക്ക് അയയ്ക്കുന്നു. ഇതുമൂലം തലവേദന അനുഭവപ്പെടുന്നു.

ഇതൊഴിവാക്കാനായി ചെവിക്ക് പിന്നില്‍ വേദനയുണ്ടാക്കുന്ന തരത്തില്‍ ഇറുകിയ മാസ്‌ക് അധികനേരം ധരിക്കാതിരിക്കുക.

* ജോലിക്കിടയില്‍ ദീര്‍ഘനേരം മാസ്‌ക് ഉപയോഗിക്കേണ്ടതായി വരുമ്പോള്‍ ഇടയ്ക്ക് ചെറിയ ഇടവേളകള്‍ എടുക്കുക. കഴുത്തിനു ചെറിയ വ്യായാമങ്ങള്‍ നല്‍കുക.

* ദിവസേന കവിളുകളിലും കഴുത്തിലും മസാജ് ചെയ്യുന്നത് ഉള്‍പ്പെടുത്തുക. ഇത് വളരെയധികം ഗുണം ചെയ്യും. മാസ്‌ക് ധരിക്കുന്നത് പേശികളുടെ പിരിമുറുക്കം വര്‍ദ്ധിപ്പിക്കുന്നു. ഇത് തലവേദനയിലേക്ക് നയിക്കുന്നു. 

* മാസ്‌ക ധരിക്കുമ്പോള്‍ താടിയെല്ലിന്റെ പേശികളും പല്ലുകളും മുറുകെ പിടിക്കരുത്. മാത്രമല്ല ഇടവേളകളില്‍ താടിയെല്ലിനു നല്‍കുന്ന വ്യായാമവും തലവേദന കുറയ്ക്കാന്‍ സഹായിക്കും.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All