• Home
  • News
  • ഖത്തറില്‍ ക്യു.ഐ.ഡി നമ്പര്‍ ആവശ്യപ്പെട്ട് തട്ടിപ്പ്; മുന്നറിയിപ്പുമായി ബാങ്ക് അധ

ഖത്തറില്‍ ക്യു.ഐ.ഡി നമ്പര്‍ ആവശ്യപ്പെട്ട് തട്ടിപ്പ്; മുന്നറിയിപ്പുമായി ബാങ്ക് അധികൃതര്‍

ദോഹ:രാജ്യത്ത് വര്‍ധിച്ചു വരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഖത്തറിലെ ബാങ്കുകള്‍. 
ഖത്തര്‍ കൊമേഷ്യല്‍ ബാങ്ക്, അല്‍ ഖലീജ് ബാങ്ക്, മസ്‌റഫ് അല്‍ റയാന്‍ ബാങ്ക് എന്നിവയാണ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. തങ്ങളുടെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വരുന്ന തട്ടിപ്പ് സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും ബാങ്കുകളുമായി ബന്ധപ്പെട്ട വ്യക്തിഗത സ്വകാര്യ വിവരങ്ങളോ പാസ്‌വേര്‍ഡുകളോ അപരിചിതരുമായി പങ്കിടരുതെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി. 

ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് തങ്ങള്‍ വിളിക്കുകയോ സന്ദേശങ്ങള്‍ അയക്കുകയോ മെയില്‍ അയക്കുകയോ ചെയ്യില്ലെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. 
ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അല്‍ ഖലിജ് കൊമേഴ്‌സ്യല്‍ ബാങ്ക് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഇമെയില്‍ വഴിയോ എസ്.എം.എസ് വഴിയോ ഒരിക്കലും ഉപഭോക്താക്കളുടെ ഒ.ടി.പി ആവശ്യപ്പെടില്ലെന്ന് ഉപഭോക്താക്കള്‍ക്ക് ഇ-മെയില്‍ വഴി അയച്ച പ്രസ്താവനയില്‍ ഖത്തര്‍ കാമേഴ്‌സ്യല്‍ ബാങ്ക് പറഞ്ഞു. ഉപയോക്താക്കളുടെ ക്യു.ഐ.ഡി നമ്പര്‍ ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ എന്ന വ്യാജേന കോളുകളോ സന്ദേശങ്ങളോ വരികയാണെങ്കില്‍ അവയോട് പ്രതികരിക്കരുതെന്നും ആവശ്യമെങ്കില്‍ നിയമ സഹായം തേടണമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All