• Home
  • News
  • ഖത്തറില്‍ തദ്ദേശീയ ഈത്തപ്പഴ മേളയ്ക്ക് നാളെ തുടക്കമാകും

ഖത്തറില്‍ തദ്ദേശീയ ഈത്തപ്പഴ മേളയ്ക്ക് നാളെ തുടക്കമാകും

ഖത്തറില്‍ തദ്ദേശീയ ഈത്തപ്പഴ മേളയുടെ മൂന്നാം പതിപ്പ് നാളെ മുതല്‍ ആരംഭിക്കും. മുനിസിപ്പാലിറ്റി- പരിസ്ഥിതി മന്ത്രാലയവും കൃഷിവകുപ്പും ചേര്‍ന്ന് സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. 
അറുപതോളം പ്രാദേശിക ഫാമുകളും, നിരവധി ദേശീയ കമ്പനികളും പങ്കെടുക്കുന്ന മേള പത്തുദിവസം നീണ്ടുനില്‍ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 
സൂഖ് വാഖിഫിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള സ്‌ക്വയറാണ് മേളയ്ക്ക് വേദിയാവുന്നത്. വൈകിട്ട് മൂന്നു മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് പ്രദര്‍ശന സമയം. വാരാന്ത്യങ്ങളില്‍ രാത്രി പത്തുമണി വരെ മേള നീണ്ടുനില്‍ക്കും. 
വിവിധ തരം ഈത്തപ്പഴങ്ങളെ ആളുകള്‍ക്ക് പരിചയപ്പെടുത്താനും, ഈത്തപ്പഴത്തിന് കൂടുതല്‍ പ്രചാരം നല്‍കാനുമാണ് മേളയെന്ന് സംഘാടകരില്‍ ഒരാളായ മുഹമ്മദ് അല്‍ സലീം അറിയിച്ചു. ചെറുകിട കര്‍ഷകര്‍ക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് ഈത്തപ്പഴങ്ങള്‍ വില്‍ക്കാനുള്ള അവസരം കൂടിയാണ് മേള. വേദിയില്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും, ഓരോ കമ്പനികള്‍ക്കും സ്റ്റാളുകള്‍ അനുവദിച്ചിട്ടുണ്ടെന്നും സംഘാടകര്‍ വ്യക്തമാക്കി. അതസമയം, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും, മാസ്‌ക് ധരിച്ച് മാത്രമേ മേള നടക്കുന്നിടത്തേക്ക് പ്രവേശിക്കാവൂയെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. മേള കാണാനെത്തുന്നവര്‍ രണ്ട് ഡോസ് വാക്‌സിനും പൂര്‍ത്തിയാക്കിയിരിക്കണം. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All