• Home
  • News
  • അബുദാബി രാജ്യാന്തര ബോട്ട് ഷോ 13 മുതൽ

അബുദാബി രാജ്യാന്തര ബോട്ട് ഷോ 13 മുതൽ

അബുദാബി : സമുദ്രസഞ്ചാരവും മത്സ്യബന്ധനവും കൂടുതൽ എളുപ്പമാക്കുന്ന നൂതന സാങ്കേതിക വിദ്യകളുമായി  അബുദാബി രാജ്യാന്തര ബോട്ട് ഷോ 13ന് തുടങ്ങും. നാഷനൽ എക്സിബിഷൻ സെന്ററിൽ 16 വരെ നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ 28 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും.

എക്സിബിഷന് അഭിമുഖമായുള്ള മറീനയിലാണ് ബോട്ട് പ്രദർശനം. ആഡംബര ബോട്ടുകൾ, യോട്ടുകൾ, അണ്ടർവാട്ടർ ജെറ്റ്, പായ്ക്കപ്പലുകൾ, ഹൗസ് ബോട്ട് തുടങ്ങിയവയാണ് മുഖ്യ ആകർഷണം.  മുൻവർഷത്തേക്കാൾ 5% കൂടുതൽ കമ്പനികളുടെ സാന്നിധ്യം കോവിഡ് വെല്ലുവിളികളെ അതിജീവിച്ചുവരുന്നതിന്റെ സൂചനയാണ്.

2 ഡോസ് വാക്സീൻ എടുത്തവർ 48 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലവുമായി എത്തിയാൽ ബോട്ട് ഷോ കാണാം. 12–15 വയസ്സുകാർക്ക് 48 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലം മാത്രം മതി. 12നു താഴെയുള്ളവർക്ക് പിസിആർ വേണ്ട.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All