• Home
  • News
  • ‘ഖുര്‍ആന്റെ ഭാഷാ’ മല്‍സരം, ഖത്തര്‍ നല്‍കുന്നത് 60,000 ഡോളറിന്റെ സമ്മാനം

‘ഖുര്‍ആന്റെ ഭാഷാ’ മല്‍സരം, ഖത്തര്‍ നല്‍കുന്നത് 60,000 ഡോളറിന്റെ സമ്മാനം

ദോഹ : ഖത്തര്‍ സാംസ്‌കാരിക ഗ്രാമമായ കത്താറ(Katara) ഖുര്‍ആന്റെ ഭാഷയെക്കുറിച്ച്( ‘Language in the Holy Quran’) ഗവേഷണ മല്‍സരം(competition) സംഘടിപ്പിക്കുന്നു. മല്‍സരത്തിലേക്ക് എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള തിയ്യതി നവംബര്‍ 13ലേക്ക് നീട്ടിയതായി കത്താറ അറിയിച്ചു.

ഖുര്‍ആന്റെ ഭാഷയും സൗന്ദര്യവും അതിന്റെ രഹസ്യങ്ങളും, ഖുര്‍ആനിക വചനങ്ങളുടെ സാഹചര്യത്തിന്റെയും അര്‍ത്ഥത്തിന്റെയും സൗന്ദര്യം, ഖുര്‍ആനിലെ സചിത്ര വിഷയ വിവരണ രീതിയുടെ സൗന്ദര്യം എന്നീ മൂന്ന് മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഗവേഷണം നടത്തേണ്ടത്. 60,000 ഡോളറിന്റെ സമ്മാനമാണ് മൂന്ന് വിജയികളെ കാത്തിരിക്കുന്നത്.

മൂന്ന് മേഖലകളിലും കഴിവ് തെളിയിക്കുന്നയാള്‍ക്ക് 30,000 ഡോളറാണ് സമ്മാനം, രണ്ടാം സ്ഥാനക്കാര്‍ക്ക് 20,000 ഡോളറും മൂന്നാം സ്ഥാനക്കാര്‍ക്ക് 10,000 ഡോളറും ലഭിക്കും.

ആധുനിക രീതികളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഖുര്‍ആനില്‍ കൂടുതല്‍ ഗവേഷണം നടത്തുന്നതിന് പ്രചോദനം നല്‍കുക എന്നതാണ് മല്‍സരത്തിന്റെ ലക്ഷ്യമെന്ന് കത്താറ അറിയിച്ചു. അറബി ഭാഷയിലുള്ള മല്‍സരത്തില്‍ ഖത്തറിന് അകത്തും പുറത്തുമുള്ളവര്‍ക്ക് പങ്കെടുക്കാം. ഗവേഷണം മുമ്പ് എവിടെയും പ്രസിദ്ധീകരിക്കാത്തത് ആയിരിക്കണം.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All