• Home
  • News
  • അനധികൃത താമസക്കാർക്കെതിരായ പരിശോധന താൽകാലികമായി നിർത്തിവച്ച് ആഭ്യന്തര മന്ത്രാലയം

അനധികൃത താമസക്കാർക്കെതിരായ പരിശോധന താൽകാലികമായി നിർത്തിവച്ച് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: രാജ്യത്തെ അനധികൃത താമസക്കാരെയും നിയമലംഘകരെയും കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് ആഭ്യന്തര മന്ത്രാലയം. മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ ഖബസ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പിടിക്കപ്പെടുന്നവരെ താമസിപ്പിക്കുന്നതിനുള്ള താല്‍ക്കാലിക തടവു കേന്ദ്രങ്ങള്‍ നിറഞ്ഞതിനെ തുടര്‍ന്നാണ് നടപടി. 

നിലവിലെ കൊവിഡ് സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ പാര്‍പ്പിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുമെന്ന വിലയിരുത്തലും ഇതിന് കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുപ്രകാരം രാജ്യത്തെ താമസ, ജോലി വിസാ നിയമ ലംഘനവുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന പരിശോധന താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുവാണ്.

കഴിഞ്ഞ ഏതാനും ആഴ്ചകളിലായി നിയമവിരുദ്ധ താമസക്കാരെ കണ്ടെത്തുന്നതിനായുള്ള പരിശോധന വ്യാപകമാക്കിയതിന്റെ അടിസ്ഥാനത്തില്‍ നൂറുകണക്കിനാളുകള്‍ പിടിയിലായിരുന്നു. ഇപ്പോള്‍ തടവ് കേന്ദ്രത്തില്‍ കഴിയുന്നവരെ മടക്കി അയച്ച ശേഷം റെയിഡുകള്‍ പുനരാരംഭിക്കാനാണ് തീരുമാനം.

കൂടാതെ രേഖകളില്ലാതെ പിടിയിലാകുന്ന പ്രവാസികളുടെ നാടുകടത്തല്‍ നടപടി വേഗത്തിലാക്കാന്‍ താമസകാര്യ വകുപ്പ് പ്രത്യേക ഓഫീസ് തുറക്കും. പൊലിസ് പരിശോധനയില്‍ പിടിയിലാകുന്നവരില്‍ താമസ നിയമം ലംഘിച്ചവരുടെ ഫയലുകള്‍ പ്രത്യേകം പരിശോധിച്ച് കാലതാമസമില്ലാതെ നാടുകളിലേക്ക് തിരിച്ചയക്കുന്നതിനായാണ് അല്‍ അസ്ഹാം റൗണ്ട് എബൗട്ടിനു സമീപം ഓഫീസ് തുറക്കുന്നത്.

നാടുകടത്തല്‍ കേന്ദ്രത്തിലെ അന്തേവാസികളുടെ എണ്ണം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ നീക്കം. നാടുകടത്തല്‍ കേന്ദ്രം സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രി ഷെയ്ഖ് താമിര്‍ അല്‍ അലി അസ്സബാഹ് നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. 

നിലവില്‍ 1,80,000-ത്തിലേറെ അനധികൃത താമസക്കാര്‍ രാജ്യത്തുണ്ടെന്നാണ് താമസകാര്യവകുപ്പിന്റെ കണക്ക്. വ്യാപക പരിശോധനയിലൂടെ ഇവരെയെലാം പിടികൂടി നാടുകടത്താനാണ് അധികൃതരുടെ തീരുമാനം.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All