• Home
  • News
  • കുവൈത്തിൽ വിദേശികൾ പഴയ ഡ്രൈവിങ് ലൈസൻസ് പുതുക്കണം

കുവൈത്തിൽ വിദേശികൾ പഴയ ഡ്രൈവിങ് ലൈസൻസ് പുതുക്കണം

കുവൈത്ത് സിറ്റി : വിദേശികൾ പഴയ മാതൃകയിലുള്ള  ഡ്രൈവിങ് ലൈസൻസ്  തിരിച്ചേൽ‌പിച്ച് പുതിയ മാതൃകയിലുള്ളത് നേടിയില്ലെങ്കിൽ ഇഖാമ പുതുക്കുന്നത് ഉൾപ്പെടെ പ്രതിസന്ധിയിലാകും.

ഡ്രൈവിങ് ലൈസൻസുകളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമാണിത്. കാലാവധിയുള്ളതാണെങ്കിലും പഴയ മാതൃകയിലുള്ള ഡ്രൈവിങ് ലൈസൻസിന് സാധുതയില്ല.

വ്യാജ ഡ്രൈവിങ് ലൈസൻസുകളും പഴയ മാതൃകയിൽ നിലവിലുണ്ടെന്ന് ശ്രദ്ധയിൽ‌പ്പെട്ടതിനാൽ ഡിജിറ്റലാണ് പുതിയ മാതൃകയിലുള്ള ലൈസൻസ്. പുതിയ സാഹചര്യത്തിൽ ലൈസൻസ് മാറ്റാത്തവരുടെ ഇഖാമ പുതുക്കുന്നതിന് നിരോധനം ഏർപ്പെടുത്താൻ ആലോചനയുണ്ട്.

കാലഹരണപ്പെട്ട ലൈസൻസുമായി പിടിയിലായാൽ നിലവിൽ  5 ദിനാർ പിഴയടച്ച് രക്ഷപ്പെടാം. എന്നാൽ ഇനി ശിക്ഷ നാടു കടത്തലായി കർശനമാക്കാനാണ് ആലോചന. സർവകലാശാലാ വിദ്യാർഥികൾക്കായി അനുവദിച്ച 20000 ലൈസൻസുകൾ പഠനം പൂർത്തിയായിട്ടും തിരിച്ചേൽ‌പിക്കാതെയുണ്ട്.

അത്തരം ലൈസൻസുകൾ പുതുക്കി നൽകില്ല. ‌ജോലി ചെയ്യവെ സമ്പാദിച്ച ലൈസൻസ് അർഹതയില്ലാത്തെ ജോലിയിലേക്ക് മാറിയിട്ടും തിരിച്ചേൽ‌പിക്കാത്ത 40000 ഓളം വിദേശികളുണ്ട്. അത്തരം ലൈസൻസുകളും റദ്ദാക്കും.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All