• Home
  • News
  • സൗദിയില്‍ സ്വകാര്യവല്‍ക്കരണ പദ്ധതിയുടെ മേല്‍നോട്ടം അഴിമതി വിരുദ്ധ സമിതിക്കും ജിസ

സൗദിയില്‍ സ്വകാര്യവല്‍ക്കരണ പദ്ധതിയുടെ മേല്‍നോട്ടം അഴിമതി വിരുദ്ധ സമിതിക്കും ജിസിഎക്കും

റിയാദ് : സൗദിയില്‍(Saudi Arabia) നടപ്പിലാക്കാനൊരുങ്ങുന്ന സ്വകാര്യവല്‍ക്കരണ പ്രക്രിയയുടെ(privatization) മേല്‍നോട്ടം അഴിമതി വിരുദ്ധ സമിതിക്കും ജനറല്‍ കോര്‍ട്ട് ഓഫ് ഓഡിറ്റിനും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഇത് സംബന്ധമായ നിര്‍ദേശം നല്‍കിയത്.

പദ്ധതിയില്‍ അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും തടയുന്നതിന്റെ ഭാഗമായാണ് ഉത്തരവ്. രാജ്യത്ത് അടുത്ത വര്‍ഷത്തോടെയാണ് സ്വകാര്യ വല്‍ക്കരണ പ്രക്രിയകള്‍ ആരംഭിക്കുന്നത്. അഴിമതി വിരുദ്ധ സമിതിയായ നസഹക്കും ജനറല്‍ കോര്‍ട്ട് ഓഫ് ഓഡിറ്റി(ജിസിഎ) നുമാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. അവശ്യ ഘട്ടങ്ങളില്‍ ഇടപെടുന്നതിന് നാഷണല്‍ സെന്റര്‍ ഫോര്‍ പ്രൈവറ്റൈസേഷനും(എന്‍സിപി) അനുമതി നല്‍കിയിട്ടുണ്ട്.

പതിനേഴ് മേഖലകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനാണ് ഇതിനകം എന്‍സിപി പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ആരോഗ്യം, പരിസ്ഥിതി, ജലം, കൃഷി, മുന്‍സിപ്പാലിറ്റികള്‍, പാര്‍പ്പിടം, ഊര്‍ജ്ജം, വ്യവസായം, ധാതു വിഭവങ്ങള്‍, പൊതു ഗതാഗതം, ആഭ്യന്തരം, ആശയവിനിമയം, വിദ്യഭ്യാസം, ഹജ്ജ് ഉംറ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All