• Home
  • News
  • ഒമാനിൽ പ്രവാസികൾക്ക് സൗജന്യ കോവിഡ് വാക്‌സിനേഷൻ

ഒമാനിൽ പ്രവാസികൾക്ക് സൗജന്യ കോവിഡ് വാക്‌സിനേഷൻ

മസ്‌കത്ത് ∙ ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ പ്രവാസികള്‍ക്ക് സൗജന്യ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. തറസ്സുദ് പ്ലസ് ആപ്പില്‍ റസിഡന്റ് കാര്‍ഡ് നമ്പര്‍ (ഐഡി നമ്പര്‍) നല്‍കി വാക്‌സിനേഷന്‍ അപ്പോയ്‌മെന്റ് ബുക്ക് ചെയ്യാനാകും. സലാലയില്‍ യൂത്ത് കോംപ്ലക്‌സിലും പ്രവാസികള്‍ക്ക് സൗജന്യ വാക്‌സീന്‍ ലഭിക്കും.

അതേസമയം, ഷഹീന്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന കോവിഡ് വാക്സിനേഷന്‍ രാജ്യത്ത് പുനഃരാരംഭിച്ചു. മുന്‍ഗണനാ വിഭാഗത്തിലെ 84 ശതമാനം പേരും ആദ്യ ഡോസ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,096,838 പേര്‍ ഒന്നാം ഡോസ് വാക്സീന്‍ സ്വീകരിച്ചു. 20 ലക്ഷം പേര്‍ (65 ശതമാനം) രണ്ട് ഡോസുമെടുത്തു.

12 വയസ്സിന് മുകളിലുള്ള ഏതൊരാള്‍ക്കും പ്രവൃത്തിദിനങ്ങളില്‍ രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ട് വരെ ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ വാക്സീന്‍ ലഭിക്കും. ഇവിടെ നാലാം കൗണ്ടര്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി മാറ്റിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All