• Home
  • News
  • ഒമാനിൽ 4200 ക്യാൻ മദ്യം കടത്തിയ കേസിൽ അഞ്ച് പ്രവാസികൾ അറസ്റ്റിൽ

ഒമാനിൽ 4200 ക്യാൻ മദ്യം കടത്തിയ കേസിൽ അഞ്ച് പ്രവാസികൾ അറസ്റ്റിൽ

മസ്‍കത്ത്: ഒമാനില്‍ വന്‍തോതില്‍ മദ്യം കടത്തിയ സംഭവത്തില്‍ അഞ്ച് പ്രവാസികള്‍ അറസ്റ്റിലായി . 61 ബോക്സുകളിലായി 4200ല്‍ അധികം ക്യാന്‍ മദ്യമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

ഖസബ് സ്‍പെഷ്യല്‍ ടാസ്‍ക് പൊലീസ് യൂണിറ്റിന്റെ സഹകരണത്തോടെ മുസന്ദം ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡാണ് നടപടിയെടുത്തത്. ഒമാന്റെ സമുദ്രാതിര്‍ത്തിയില്‍ രണ്ട് ബോട്ടുകളിലാണ് സംഘം എത്തിയത്. മദ്യമടങ്ങിയ പെട്ടികള്‍  ഇവിടെ വെച്ച് കൈമാറുന്നതിനിടെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. പ്രതികള്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All