• Home
  • News
  • ഒമാനിലെ മണിമുഴങ്ങി, അക്ഷരമുറ്റത്ത്​ വീണ്ടും പഠനാരവം

ഒമാനിലെ മണിമുഴങ്ങി, അക്ഷരമുറ്റത്ത്​ വീണ്ടും പഠനാരവം

മ​സ്​​ക​ത്ത് ​: മാ​സ്​​കി​നു​ള്ളി​ലൂ​ടെ ആ​ഹ്ലാ​ദ പു​ഞ്ചി​രി കൈ​മാ​റി, അ​ക​ലം പാ​ലി​ച്ച്​ പ​റ​ഞ്ഞ​ത്​ ഒ​ത്തി​രി വി​ശേ​ഷ​ങ്ങ​ൾ. മൊ​ബൈ​ലി​ലും ക​മ്പ്യൂ​ട്ട​റി​ലും ക​ണ്ട മു​ഖ​ങ്ങ​ൾ നേ​രി​ട്ട്​ വ​ന്ന​പ്പോ​ൾ പ​ല​ർ​ക്കും സ​ന്തോ​ഷം അ​ട​ക്കാ​നാ​യി​ല്ല...

ഒമാനിലെ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ൾ ഞാ​യ​റാ​ഴ്​​ച തു​റ​ന്ന​പ്പോ​ൾ ക​ണ്ട​താ​ണി​ത്. മ​ഹാ​മാ​രി​ക്കാ​ല​ത്തെ 18 മാ​സ​ത്തി​ന്​ ശേ​ഷ​മാ​ണ്​ അ​ക്ഷ​ര​മു​റ്റം വീ​ണ്ടും ആ​ര​വ​ങ്ങ​ളി​ലേ​ക്ക്​ നീ​ങ്ങി​യ​ത്​.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ശ​രീ​രോ​ഷ്​​മാ​വ്​ ​പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രു​ന്നു ക്ലാ​സു​ക​ളി​ലേ​ക്ക്​ ക​ട​ത്തി​വി​ട്ട​ത്. സാ​നി​റ്റൈ​സ​റും വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഒ​രു​ക്കി​യി​രു​ന്നു.

10, 12 ക്ലാ​സു​ക​ളാ​ണ്​ പ​ല സ്​​കൂ​ളു​ക​ളി​ലും പു​ന​രാ​രം​ഭി​ച്ച​ത്. മ​റ്റ്​ ക്ലാ​സു​ക​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി തു​റ​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും വാ​ക്​​സി​ന​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ഒ​രു മു​റി​യി​ൽ 20 വി​ദ്യാ​ർ​ഥി​ക​ളാ​യാ​ണ്​ ക്ലാ​സു​ക​ൾ സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ൻ സ്​​കൂ​ളു​ക​ളി​ൽ പ്ര​ത്യേ​ക മു​റി​ക​ളു​ണ്ട്.

ഒ​മാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ്​ വി​ദ്യാ​ല​യ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ തു​റ​ക്കേ​ണ്ട​ത്. ഷ​ഹീ​ൻ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച നീ​ട്ടി​വെ​ക്കു​ക​യാ​യി​രു​ന്നു.

ഓൺ​ലൈ​ൻ ക്ലാ​സു​ക​ൾ മ​ടു​പ്പു​ള്ള​വാ​ക്കി​യെ​ന്നും ക്ലാ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും പ​ല​രും പ​റ​ഞ്ഞു. ര​ണ്ടു​ മൂ​ന്ന്​ മാ​സ​ത്തി​നു​ള്ളി​ൽ ക്ലാ​സു​ക​ൾ തു​റ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​യി​രു​ന്നു പ​ല​രും വി​ചാ​രി​ച്ച​ത്. നീ​ണ്ടു​പോ​യ​ത് സ​ങ്ക​ട​ത്തി​ലാ​ക്കി. ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ കൃ​ത്യ​മാ​യി ന​ട​ന്നി​രു​ന്നെ​ങ്കി​ലും നേ​രി​ട്ട്​ പ​ഠി​ക്കു​ക ​േ​വ​റി​ട്ട അ​നു​ഭ​വ​മാ​ണെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. 10, 12 ക്ലാ​സു​ക​ളി​ൽ ഏ​താ​നും ദി​വ​സ​ത്തെ ക്ലാ​സു​ക​ൾ മാ​ത്ര​മാ​ണ് ബാ​ക്കി.

പ​ല സ്കൂ​ളു​ക​ളി​ലും അ​ടു​ത്ത് റി​വി​ഷ​ൻ ക്ലാ​സു​ക​ളും അ​തി​ന് ശേ​ഷം സ്​​റ്റ​ഡീ ലീ​വും ആ​രം​ഭി​ക്കും.

12ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്​ ഒ​മാ​ൻ വി​ടു​ന്ന​വ​രാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം 12 ാം ക്ലാ​സ് കു​ട്ടി​ക​ൾ​ക്ക് പ​ര​സ്​​പ​രം കാ​ണാ​ൻ​പോ​ലും ക​ഴി​യാ​തെ പി​രി​യേ​ണ്ടി​വ​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം നേ​രി​ട്ടു​ള്ള യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങ് ന​ട​ന്നി​ല്ല. ഈ ​വ​ർ​ഷം പ​ത്താം​ക്ലാ​സ് പൂ​ർ​ത്തി​യാ​ക്കു​ന്ന നി​ര​വ​ധി പേ​രും ഒ​മാ​ൻ വി​ടു​ന്ന​വ​രാ​ണ്.

ഇ​ത്ത​ര​ക്കാ​ർ​ക്കും വ​രും നാ​ളു​ക​ൾ പ്ര​ധാ​ന​മാ​ണ്. സ്​​കൂ​ൾ തു​റ​ന്ന​തി​ൽ വ​ലി​യ വി​ഭാ​ഗം വീ​ട്ട​മ്മ​മാ​ർ​ക്കും സ​ന്തോ​ഷ​മാ​ണ്. ഓൺ​ലൈ​ൻ ക്ലാ​സി​ന്‍റെ പേ​രി​ൽ കു​ട്ടി​ക​ൾ മൊ​ബൈ​ൽ ഫോ​ൺ അ​ടി​മ​ക​ളാ​യി മാ​റു​മോ എ​ന്ന ഭീ​തി​യും ചി​ല ര​ക്ഷി​താ​ക്ക​ൾ​ക്കു​ണ്ടാ​യി​രു​ന്നു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All