• Home
  • News
  • റീചാർജ്​ കൂപ്പൺ വാങ്ങാനെത്തിയയാൾ മലയാളി കച്ചവടക്കാര​ന്റെ പണവുമായി കടന്നു

റീചാർജ്​ കൂപ്പൺ വാങ്ങാനെത്തിയയാൾ മലയാളി കച്ചവടക്കാര​ന്റെ പണവുമായി കടന്നു

മനാമ: മൊബൈൽ റീചാർജ്​ കൂപ്പൺ വാങ്ങാനെത്തിയയാൾ മലയാളി കച്ചവടക്കാരന്റെ പണവുമായി കടന്നു. റിഫ ഹജിയാത്തിൽ കോൾഡ്​ സ്​റ്റോർ നടത്തുന്ന കൊയിലാണ്ടി സ്വദേശി റഫീഖ്​ തയ്യിലിനാണ്​ ദുരനുഭവമുണ്ടായത്​. ബുധനാഴ്​ച ഉച്ചക്ക്​ കാറിൽ എത്തിയ ആൾ മൂന്ന്​ ദീനാറിന്റെ കൂപ്പൺ ആവശ്യപ്പെട്ടു. കാറിലിരുന്ന്​ തന്നെയാണ്​ ഇയാൾ കൂപ്പൺ ചോദിച്ചത്​. കൂപ്പണുമായി വരു​േമ്പാൾ 20 ദീനാറി​ന്റെ ചില്ലറ കൂടി എടുക്കാനും ആവശ്യപ്പെട്ടു. ഇതനുസരിച്ച്​ മൂന്ന്​ ദീനാറി​െൻറ കൂപ്പണും 17 ദീനാറുമായി കാറിനടുത്ത്​ എത്തിയ റഫീഖിൽനിന്ന്​ പണവും കൂപ്പണും തട്ടിയെടുത്ത്​ ഇയാൾ കാറോടിച്ചുപോകാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച റഫീഖിന്​ അയാളുടെ വസ്​ത്രത്തിൽ പിടികിട്ടിയെങ്കിലും കുറച്ചുദൂരം മുന്നോട്ട്​ നീങ്ങിയ കാറിൽനിന്ന്​ പിടിവിട്ട്​ റഫീഖ്​ താഴെ വീണു. വീഴ്​ചയിൽ കൈക്ക്​ പരി​േക്കറ്റിട്ടുണ്ട്​. കാർ യാത്രക്കാരൻ നിർത്താതെ ഒാടിച്ചുപോവുകയും ചെയ്​തു. പരാതി നൽകിയതിനെത്തുടർന്ന്​ ഇൗസ്​റ്റ്​ റിഫ പൊലീസ്​ സ്​ഥലത്തെത്തി പരിശോധന നടത്തി. സാധനങ്ങൾ വാങ്ങിയ ശേഷം ബെനഫിറ്റ്​ പേ വഴി പണം നൽകിയെന്ന്​ പറഞ്ഞ്​ തട്ടിപ്പ്​ നടത്തുന്ന സംഭവങ്ങളുമുണ്ടെന്ന്​ റഫീക്ക്​ പറഞ്ഞു. പണം ലഭി​ച്ചോയെന്ന്​​ പരിശോധിക്കുന്ന സമയംകൊണ്ട്​ തട്ടിപ്പുകാർ വാഹനമോടിച്ച്​ പോവുകയാണ്​ ചെയ്യുക.  മാസം തന്നെ ഇത്തരത്തിലുള്ള മൂന്ന്​ തട്ടിപ്പുകൾക്ക്​ ഇരയായതായി റഫീക്ക്​ പറഞ്ഞു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All