• Home
  • News
  • രണ്ട് വയസ്സും അഞ്ചു മാസവും പ്രായം; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഖത്തറ

രണ്ട് വയസ്സും അഞ്ചു മാസവും പ്രായം; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഖത്തറിലെ മലയാളി ബാലൻ

ദോഹ: ഓര്‍മശക്തി കൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി ഖത്തറിലെ കൊച്ചു മിടുക്കന്‍. രണ്ട് വയസ്സും അഞ്ചു മാസവും പ്രായമുള്ള വസുദേവ് സഗീഷ് ആണ് ആ മിടുക്കന്‍. പെരുമ്പാവൂര്‍ സ്വദേശികളായ സഗീഷ്- അമ്മു ദമ്പതികളുടെ മകനാണ് വസുദേവ്.

ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങളും ഒന്നു മുതല്‍ 20 വരെയുള്ള എണ്ണല്‍ സംഖ്യകളും തിരിച്ചറിഞ്ഞ് ക്രമപ്പെടുത്തിയും പഴങ്ങള്‍, പച്ചക്കറികള്‍, അടുക്കളയിലെ വിവിധ പാത്രങ്ങള്‍, നിറങ്ങള്‍, മൃഗങ്ങള്‍, ശരീരഭാഗങ്ങള്‍, ശുചിമുറിയിലെ ആവശ്യവസ്തുക്കള്‍, വാഹനങ്ങള്‍, ആകൃതികള്‍, കുടുംബാംഗങ്ങളുടെ സ്ഥാനപ്പേരുകള്‍ എന്നിങ്ങനെയല്ലാം തിരിച്ചറിഞ്ഞു, മൃഗങ്ങളുടെ ശബ്ദങ്ങളും ചേഷ്ടകളും മറ്റും അനുകരിച്ചുമൊക്കെയാണ് വസുദേവ് ഇന്ത്യ ബുക്ക് റെക്കോര്‍ഡ്സില്‍ പേരെഴുതി ചേര്‍ത്തത്.

അച്ഛന്‍ സഗീഷ് ഖത്തറിലെ ഇലക്ട്ര- ഖത്തര്‍ എന്ന സ്ഥാപനത്തില്‍ അക്കൗണ്ട്‌സ് മാനേജറായി ജോലി ചെയ്യുകയാണ്. മകന്റെ കഴിവ് തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ ആവശ്യമായ പിന്തുണ നല്‍കി കൂടെയുണ്ട്. 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All