• Home
  • News
  • ജൈവവൈവിധ്യ വിവരശേഖരണത്തിനൊരുങ്ങി മന്ത്രാലയം

ജൈവവൈവിധ്യ വിവരശേഖരണത്തിനൊരുങ്ങി മന്ത്രാലയം

ദോഹ: ഖത്തറിലെ ജൈവവൈവിധ്യങ്ങളുടെ വിവരശേഖരണത്തിന്റെ ഭാഗമായി നഗരസഭ പരിസ്​ഥിതി മന്ത്രാലയവും (എം.എം.ഇ), ഐക്യരാഷ്​ട്ര സഭയുടെ വെസ്​റ്റ്​ ഏഷ്യ പരിസ്​ഥിതി വിഭാഗവും (യു.എൻ.ഇ.പി) കരാർ ഒപ്പുവെച്ചു.
ദോഹയിൽ നടന്ന ചടങ്ങിൽ നഗരസഭ പരിസ്​ഥിതി വകുപ്പ് മന്ത്രി ഡോ. അബ്​ദുല്ല ബിൻ അബ്​ദുൽ അസീസ്​ ബിൻ തുർക്കി അൽ സുബൈഇയും യു.എൻ.ഇ.പി റീജനൽ ഡെവലപ്മെൻറ് കോഒാഡിനേറ്ററുമായ  സാബിൻ സഖ്റും പങ്കെടുത്തു.   
എം.എം.ഇ പരിസ്​ഥിതി വകുപ്പ് അസി. അണ്ടർ സെക്രട്ടറി എൻജി. ഹസൻ ജുമഅ അൽ മുഹന്നദിയും യു.എൻ.ഇ.പി വെസ്​റ്റ് ഏഷ്യ റീജനൽ ഡയറക്ടർ സാമി ദിമാസ്സിയുമാണ് കരാറിൽ ഒപ്പുവെച്ചത്.   
ഖത്തർ പരിസ്​ഥിതി മന്ത്രാലയവും യു.എൻ.ഇ.പി പശ്ചിമേഷ്യൻ ഓഫിസും തമ്മിലുള്ള ശക്തമായ സഹകരണത്തി​െൻറ ഭാഗമാണ് പുതിയ കരാർ ഒപ്പുവെച്ചിരിക്കുന്നതെന്നും രാജ്യത്തി​െൻറ ജൈവവൈവിധ്യം സംബന്ധിച്ച ശക്തമായ അടിത്തറയുള്ള ഒരു ഡാറ്റാബേസ്​ രൂപവത്​കരിക്കുന്നതിൽ കരാർ നിർണായകമാകുമെന്നും ഡോ. അബ്​ദുല്ല ബിൻ അബ്​ദുൽ അസീസ്​ ബിൻ തുർകി അൽ സുബൈഇ പറഞ്ഞു. പരിസ്​ഥിതിയുമായി ബന്ധപ്പെട്ട വികസന, തന്ത്രപ്രധാന പദ്ധതികളുടെ തുടർച്ചയാണ് ഈ കരാറെന്നും ഖത്തറി​െൻറ പരിസ്​ഥിതി വികസനവഴികളിൽ ജൈവവൈവിധ്യ ഡാറ്റാബേസ്​ വലിയ സഹായമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All