• Home
  • News
  • കുവൈത്തിൽ വാക്സീൻ രണ്ട് ഡോസ് എടുത്തവർ 71%

കുവൈത്തിൽ വാക്സീൻ രണ്ട് ഡോസ് എടുത്തവർ 71%

കുവൈത്ത് സിറ്റി∙ കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്സീൻ 2 ഡോസ് എടുത്തവർ  71% ആയതായി ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ് അറിയിച്ചു. 1 ഡോസ് എടുത്തവർ 79% ആയെന്നും അദ്ദേഹം വെളിപ്പെടുത്തി.
 അതേസമയം രാജ്യം സാധാരണ ജീവിതത്തിന് വളരെ അടുത്ത് എത്തിയെന്ന് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് പറഞ്ഞു, കോവിഡ് ബാധിതരുടെ എണ്ണത്തിലുള്ള ഗണ്യമായ കുറവും 2 ഡോസ് വാക്സീൻ എടുത്തവരുടെ എണ്ണം 70%കവിഞ്ഞതും ആഗോള തലത്തിൽ ഏറ്റവും മെച്ചപ്പെട്ട സാഹചര്യമാണെന്ന് പുതിയ ഫർവാനിയ ആശുപത്രി പദ്ധതി സന്ദർശിച്ച അദ്ദേഹം വ്യക്തമാക്കി. പുതിയ ആശുപത്രി സമുച്ചയം അടുത്ത വർഷം പ്രവർത്തനം ആരംഭിക്കും. 1180000ൻ ജനങ്ങൾ വസിക്കുന്ന ഫർവാനിയ ഗവർണറേറ്റിൽ ആരോഗ്യമേഖലയ്ക്ക് മുതൽക്കൂട്ടാകുന്നതാണു പദ്ധതി. പ്രതികൂല സാഹചര്യത്തിലും ആരോഗ്യരംഗത്ത് സേവനം തപസ്യയാക്കിയവരെ സ്മരിക്കുന്നതിനു പദ്ധതിയുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All