• Home
  • News
  • കുട്ടികൾക്ക് ഫൈസർ; തീരുമാനം അടുത്തമാസം

കുട്ടികൾക്ക് ഫൈസർ; തീരുമാനം അടുത്തമാസം

അബുദാബി∙ യുഎഇയിൽ 5 മു‍തൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കു ഫൈസർ വാക്സീൻ നൽകുന്നതിനുള്ള തീരുമാനം ഒക്ടോബറിൽ ഉണ്ടാകും. ഇതുസംബന്ധിച്ച അന്തിമ പഠനം അനുകൂലമായാൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി അടുത്ത മാസം ആദ്യം ഉണ്ടാകുമെന്നാണ് കരുതുന്നത്.

6 മാസം മുതൽ 5 വയസ്സുവരെയുള്ള കുട്ടികൾക്ക് ഫൈസർ നൽകുന്നത് സംബന്ധിച്ച മൂന്നാംഘട്ട പഠനം നടക്കുകയാണെന്ന് കമ്പനി അറിയിച്ചു. അന്തിമ റിപ്പോർട്ട് ഒക്ടോബറിൽ ലഭ്യമാകും.  ഈ വയസ്സുകാർക്ക് സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്താനായാൽ നവംബർ മുതൽ വാക്സീൻ നൽകുന്നതിനുള്ള അംഗീകാരത്തിന് അപേക്ഷ നൽകുമെന്ന് ഫൈസർ കമ്പനി അറിയിച്ചു.

പഠന വിവരങ്ങൾ പരിശോധിച്ച് യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകുക. ഇതിനു 4 മുതൽ 6 ആഴ്ച വരെ എടുക്കും.തുടർന്ന് വിവിധ രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയം അനുമതി നൽകും.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All