• Home
  • News
  • നി​ർ​മാ​ണ​ക്ക​മ്പ​നി ഉ​ട​മ മു​ങ്ങി​യെ​ന്ന്​; മ​ല​യാ​ളി​ക​ള​ട​ക്കം ദു​രി​ത​ത്തി​ൽ

നി​ർ​മാ​ണ​ക്ക​മ്പ​നി ഉ​ട​മ മു​ങ്ങി​യെ​ന്ന്​; മ​ല​യാ​ളി​ക​ള​ട​ക്കം ദു​രി​ത​ത്തി​ൽ

ദു​ബൈ: നി​ർ​മാ​ണ​ക്ക​മ്പ​നി​യു​ടെ ഉ​ട​മ മു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന്​ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള പ​തി​നാ​യി​ര​ത്തി​ലേ​റെ തൊ​ഴി​ലാ​ളി​ക​ൾ ദു​രി​ത​ത്തി​ൽ. ദു​ബൈ ആ​സ്​​ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന ക​മ്പ​നി​യു​ടെ ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി​യാ​യ ഉ​ട​മ​യാ​ണ്​ പ​ത്തു​ദി​വ​സ​മാ​യി മു​ങ്ങി​യ​തെ​ന്ന്​ തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം നി​ർ​മാ​ണ​ക്ക​മ്പ​നി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഉ​ട​മ ക​ട​ന്നു​ക​ള​ഞ്ഞെ​തെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ആ​കെ 12,600 തൊ​ളി​ലാ​ളി​ക​ൾ ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.
ഇ​വ​രി​ൽ വ​ലി​യ ശ​ത​മാ​നം മ​ല​യാ​ളി​ക​ളാ​ണ്. ഉ​യ​ർ​ന്ന ത​സ്​​തി​ക​ക​ളി​ലും സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​യും മ​ല​യാ​ളി​ക​ളു​ണ്ട്. പ​ല​ർ​ക്കും ശ​മ്പ​ള​വും മ​റ്റു ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ച്ചി​ട്ട്​ മാ​സ​ങ്ങ​ളാ​യ​താ​യി പ​റ​യു​ന്നു.   
യാ​ത്രാ​വി​ല​ക്ക്​ നീ​ങ്ങി​യ ശേ​ഷം നാ​ട്ടി​ൽ​നി​ന്ന്​ സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ ദു​ബൈ​യി​ലെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളും കൂ​ട്ട​ത്തി​ലു​ണ്ട്. ഇ​വ​ർ​ക്ക്​ ഒ​രു ദി​വ​സം പോ​ലും ജോ​ലി​ക്ക്​ ഹാ​ജ​രാ​കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. കൂ​ട്ട​ത്തി​ൽ വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ്​ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​രു​മു​ണ്ട്. വൈ​കാ​തെ വി​സ പു​തു​ക്കി ന​ൽ​കു​മെ​ന്ന ക​മ്പ​നി​യു​ടെ വാ​ഗ്​​ദാ​ന​ത്തി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചാ​ണ്​ ഇ​വ​ർ ക​ഴി​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ, ഉ​ട​മ ക​ട​ന്നു​ക​ള​ഞ്ഞ​തോ​ടെ ദു​രി​ത​ത്തി​ലാ​യി​രി​ക്ക​യാ​ണി​വ​ർ. ഉ​ട​മ​യെ സ​ഹാ​യി​ച്ചി​രു​ന്ന ക​മ്പ​നി​യു​ടെ മ​ല​യാ​ളി​ക​ളാ​യ ജ​ന​റ​ൽ മാ​നേ​ജ​റും സി.​എ​ഫ്.​ഒ​യും ല​ക്ഷ​ങ്ങ​ളു​ടെ വ​സ്​​തു​ക്ക​ൾ വി​റ്റ്​ പൈ​സ​യു​മാ​യി ക​ട​ന്ന​താ​യും തൊ​ഴി​ലാ​ളി​ക​ൾ ആ​രോ​പി​ക്കു​ന്നു. പ​ത്തു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്​​ത​വ​രും തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്. 3000 ദി​ർ​ഹം ന​ൽ​കാം, കാ​ൻ​സ​ൽ പേ​പ്പ​റി​ൽ ഒ​പ്പു​വെ​ച്ചു​ന​ൽ​ക​ണം എ​ന്നാ​ണ്​ എ​ച്ച്.​ആ​ർ വ​കു​പ്പി​ൽ അ​ന്വേ​ഷി​ക്കു​േ​മ്പാ​ൾ അ​റി​യി​ക്കു​ന്ന​തെ​ന്നും ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ മി​ക്ക​വ​ർ​ക്കും ശ​മ്പ​ള​മ​ട​ക്ക​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളാ​യി വ​ലി​യ തു​ക കി​ട്ടാ​നു​ള്ള​തി​നാ​ൽ ചെ​റി​യ തു​ക കൈ​പ്പ​റ്റി കാ​ൻ​സ​ൽ പേ​പ്പ​റി​ൽ ഒ​പ്പു​വെ​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന്​ ഇ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ചി​ല തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ബാ​ങ്കി​ലും മ​റ്റും വ​ലി​യ ബാ​ധ്യ​ത​യു​മു​ണ്ട്. കു​ടും​ബ​മാ​യി ക​ഴി​യു​ന്ന​വ​ർ​ക്ക്​ ദു​രി​തം ഇ​ര​ട്ടി​യാ​ണ്. ഇ​ൻ​ഷു​റ​ൻ​സ്​ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​ന്​ ടെ​ർ​മി​നേ​ഷ​ൻ ലെ​റ്റ​ർ ത​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ട്​ ന​ൽ​കു​ന്നി​ല്ലെ​ന്നും മൂ​ന്നു​മാ​സ​ത്തി​നു​ശേ​ഷം പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​മെ​ന്നാ​ണ്​ ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന​തെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.  
നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ച്​ ആ​നു​കൂ​ല്യ​ങ്ങ​ൾ വാ​ങ്ങി​യെ​ടു​ക്കാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ്​ ഒ​രു വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ൾ. ചു​രു​ക്കം ചി​ല​ർ​ക്ക്​ മ​റ്റു ചി​ല ക​മ്പ​നി​ക​ളി​ൽ ഇ​തി​ന​കം ജോ​ലി ശ​രി​യാ​യി​ട്ടു​ണ്ട്. ചി​ല​ർ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങ​​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​ണ്. എ​ന്നാ​ൽ ക​മ്പ​നി ഉ​ട​മ മു​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ എ​ല്ലാ​വ​രും ആ​ശ​ങ്ക​യി​ലാ​ണെ​ന്ന്​ തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. ആ​രോ​ഗ്യ​പ​ര​മാ​യ പ്ര​ശ്​​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​രും കൂ​ട്ട​ത്തി​ലു​ണ്ട്. വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ൽ പി​ഴ അ​ട​ക്കാ​തെ നാ​ട്ടി​ലേ​ക്ക്​ പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന​ത്​ ഇ​വ​രെ കു​ഴ​ക്കു​ന്നു.  
മ​ല​യാ​ളി​ക​ളാ​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​ണ്​ നി​ല​വി​ൽ ഇ​വ​ർ​ക്ക്​ ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. ക​മ്പ​നി​യി​ലെ 187 ജോ​ലി​ക്കാ​ർ താ​മ​സി​ക്കു​ന്ന ജ​ബ​ൽ അ​ലി​യി​ലെ ലേ​ബ​ർ ക്യാ​മ്പി​ൽ ദു​രി​ത​ത്തി​ലാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ വി​വി​ധ  സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ ഭ​ക്ഷ​ണ​മ​ട​ക്ക​മു​ള്ള അ​വ​ശ്യ​വ​സ്​​തു​ക്ക​ൾ​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ എ​ത്തി​ച്ചു. യു.​എ.​ഇ സ​ർ​ക്കാ​റി​െൻറ 100 മി​ല്യ​ൻ മീ​ൽ​സ്​ പ​ദ്ധ​തി​യി​ൽ നി​ന്ന്​ ​ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ ഫു​ഡ്​​ബാ​ങ്ക്​ എ​ത്തി​ച്ചു​ന​ൽ​കി.  ജീ​വ​കാ​രു​ണ്യ ഹ​സ്​​തം എ​ന്ന മ​ല​യാ​ളി സ​ന്ന​ദ്ധ സം​ഘ​ട​ന​യും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യ​താ​യി ഭാ​ര​വാ​ഹി​ക​ളാ​യ ഹാ​ജ​റ തൃ​ശൂ​ർ, നി​സാ​ർ പ​ട്ടാ​മ്പി എ​ന്നി​വ​ർ അ​റി​യി​ച്ചു. ഫീ​ഡ്​ ലേ​ബ​ർ എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യും ഭ​ക്ഷ​ണ​മെ​ത്തി​ച്ചു​ന​ൽ​കി​യി​ട്ടു​ണ്ട്.   

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All