• Home
  • News
  • ഐ.​പി.​എ​ൽ ​ പ്ര​വേ​ശ​നം വാ​ക്​​സി​നെ​ടു​ത്ത​വ​ർ​ക്ക്​ മാ​ത്രം

ഐ.​പി.​എ​ൽ ​ പ്ര​വേ​ശ​നം വാ​ക്​​സി​നെ​ടു​ത്ത​വ​ർ​ക്ക്​ മാ​ത്രം

ദു​ബൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗിന്റെ 14ാം എ​ഡി​ഷന്റെ ബാ​ക്കി മ​ത്സ​ര​ങ്ങ​ൾ ഞാ​യ​റാ​ഴ്​​ച യു.​എ.​ഇ​യി​ൽ തു​ട​ങ്ങുമ്പോൾ പ്ര​വേ​ശ​നം വാ​ക്​​സി​നെ​ടു​ത്ത​വ​ർ​ക്ക്​ മാ​ത്രം. 12 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക്​ വാ​ക്​​സി​നേ​ഷ​ൻ വേ​ണ്ട. ഐ.​പി.​എ​ലി​ന്​ കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ നി​​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച​ത്. ടി​ക്ക​റ്റ്​ ബു​ക്കി​ങ്​ ​ചെ​യ്യു​ന്ന ഭാ​ഗ​ത്താ​ണ്​ പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ​ടി​ക്ക​റ്റ്​ ബു​ക്കി​ങ്​ വ്യാഴാഴ്​ച തു​ട​ങ്ങി. 200 ദി​ർ​ഹം മു​ത​ലാ​ണ്​ നി​ര​ക്ക്. ഒ​രു​മി​ച്ച്​ ടി​ക്ക​റ്റെ​ടു​ക്കുമ്പോ​ൾ ഓ​ഫ​റും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. www.iplt20.com, PlatinumList.net എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ൾ വ​ഴി​യാ​ണ്​ ടി​ക്ക​റ്റ്​ ബു​ക്കി​ങ്.

പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ

• വാ​ക്​​സി​നേ​ഷന്റെ ര​ണ്ടു​ ഡോ​സും പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്ക​ണം

• മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നെ​ത്തു​ന്ന​വ​ർ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത വാ​ക്​​സി​നേ​ഷ​ൻ എ​ടു​ത്തി​രി​ക്ക​ണം

• പ​ന്ത്ര​ണ്ട്​ വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക്​ വാ​ക്​​സി​നേ​ഷ​ൻ വേ​ണ്ട

• ദു​ബൈ​യി​ലെ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മി​ല്ല

• ര​ണ്ട്​ വ​യ​സ്സി​ൽ താ​​ഴെ​യു​ള്ള​വ​ർ​ക്ക്​ ടി​ക്ക​റ്റ്​ വേ​ണ്ട

• ടി​ക്ക​റ്റ്​ മൊ​ബൈ​ലി​ൽ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യ​ണം

• മ​ത്സ​ര​ത്തി​ന്​ മുേ​മ്പ സ്​​റ്റേ​ഡി​യ​ത്തി​ൽ എ​ത്തു​ന്ന​ത്​ ഉ​ചി​തം

• മൂ​ന്ന്​ വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ മാ​സ്​​ക്​ നി​ർ​ബ​ന്ധം

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All