• Home
  • News
  • ശൈത്യകാല രോഗങ്ങൾ: പ്രതിരോധ കുത്തിവെപ്പ്​ കാമ്പയിൻ അടുത്ത മാസം

ശൈത്യകാല രോഗങ്ങൾ: പ്രതിരോധ കുത്തിവെപ്പ്​ കാമ്പയിൻ അടുത്ത മാസം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ശൈ​ത്യ​കാ​ല​ത്തു​ണ്ടാ​കാ​നി​ട​യു​ള്ള ശ്വാ​സ​കോ​ശ സം​ബ​ന്ധ​യാ​യ രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നാ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ്ര​ത്യേ​ക പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ൽ​കും. കാ​മ്പ​യി​നാ​യി ഇ​ൻ​ഫ്ലു​വ​ൻ​സ, ന്യൂ​മോ​കോ​ക്ക​ൽ വാ​ക്​​സി​നു​ക​ൾ​ക്ക്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഒാ​ർ​ഡ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. ര​ണ്ടാ​ഴ്​​ച​ക്ക​കം വാ​ക്​​സി​ൻ എ​ത്തു​മെ​ന്നാ​ണ്​ വി​വ​രം. ര​ണ്ട​ര ല​ക്ഷ​ത്തോ​ളം ഡോ​സ്​ വാ​ക്​​സി​ൻ എ​ത്തി​ക്കും. രാ​ജ്യ​ത്തിന്റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള രോ​ഗി​ക​ൾ​ക്കും പ്രാ​യ​മേ​റി​യ​വ​ർ​ക്കും പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ ആ​ളു​ക​ൾ​ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കും. കാ​മ്പ​യി​ൻ ഡി​സം​ബ​ർ അ​വ​സാ​നം വ​രെ തു​ട​രും.
ഒ​ക്​​ടോ​ബ​ർ തു​ട​ക്കം​മു​ത​ൽ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി വാ​ക്​​സി​ൻ ന​ൽ​കാ​നാ​ണ്​ നീ​ക്കം. ശൈ​ത്യ​കാ​ല​രോ​ഗ​ങ്ങ​ൾ ചെ​റു​ക്കു​ക​യും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​സാ​ധ്യ​ത ഇ​ല്ലാ​താ​ക്കു​ക​യു​മാ​ണ് കാ​മ്പ​യി​ൻ വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ പൊ​തു​ജ​ന സ​മ്പ​ർ​ക്ക​വി​ഭാ​ഗം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ബു​തൈ​ന അ​ൽ മു​ദ​ഫ്‌ അ​റി​യി​ച്ചു. ശ​രീ​ര​ത്തി​െൻറ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നും മ​ഴ​ക്കാ​ല​ത്ത്​ ക​ണ്ടു​വ​രു​ന്ന ശ്വാ​സ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ, ബാ​ക്​​ടീ​രി​യ​ൽ ന്യു​മോ​ണി​യ, ചി​ക്ക​ൻ പോ​ക്സ്, ഡി​ഫ്തീ​രി​യ, മ​ഞ്ഞ​പ്പി​ത്തം തു​ട​ങ്ങി​യ രോ​ഗാ​വ​സ്ഥ​ക​ളെ ചെ​റു​ക്കാ​നും വാ​ക്സി​നേ​ഷ​ൻ വ​ഴി സാ​ധി​ക്കും. 
പൊ​തു​ജ​നം ഇ​തി​ന്റെ പ്രാ​ധാ​ന്യം ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തു​ട​ർ​ച്ച​യാ​യ ആ​റാം വ​ർ​ഷ​മാ​ണ്​ കാ​മ്പ​യി​ൻ ന​ട​ത്താ​നൊ​രു​ങ്ങു​ന്ന​ത്. ത​ണു​പ്പു​കാ​ല വാ​ക്​​സി​നേ​ഷ​ൻ ആ​രം​ഭി​ച്ച​തി​ന്​ ശേ​ഷം പ​നി കേ​സു​ക​ളി​ൽ കു​റ​വു​ണ്ടെ​ന്നും 2015ൽ ​കാ​മ്പ​യി​ൻ തു​ട​ങ്ങു​ന്ന കാ​ല​ത്ത്​ 1.3 ശ​ത​മാ​നം ഉ​ണ്ടാ​യി​രു​ന്ന മ​ര​ണ​നി​ര​ക്ക്​ 0.4 ശ​ത​മാ​നം ആ​യി കു​റ​ഞ്ഞ​താ​യും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All