• Home
  • News
  • ഗള്‍ഫ് രാജ്യങ്ങള്‍ കോവിഡ് പ്രതിസന്ധി മറികടക്കുന്നു

ഗള്‍ഫ് രാജ്യങ്ങള്‍ കോവിഡ് പ്രതിസന്ധി മറികടക്കുന്നു

ദുബൈ : കോവിഡ് തീര്‍ത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വൈകാതെ പഴയ നിലയിലേക്കെത്തുമെന്ന് സര്‍വേ. യുഎഇയും സൗദി അറേബ്യയുമായിരിക്കും ഇതില്‍ മുഖ്യപങ്ക് വഹിക്കുക എന്നും എംയുജിഎഫ് നടത്തിയ ഗവേഷണത്തില്‍ പറയുന്നു.

എണ്ണയെ മാത്രം ആശ്രയിച്ചിരുന്ന ഗള്‍ഫ് രാജ്യങ്ങള്‍ കോവിഡ് കാലത്ത് സാമ്പത്തിക ഭദ്രതയ്ക്കായി പുതിയ വഴികള്‍ കണ്ടെത്തിയിരുന്നു. ഇത് ഇവരുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കും. വാക്‌സിനേഷന്‍ സജീവമായത് സാമ്പത്തിക രംഗത്തിന്റെ തിരിച്ച് വരവിന് ഊര്‍ജം പകരം. ഗള്‍ഫ് മേഖലയില്‍ ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചക്ക് ചുക്കാന്‍ പിടിക്കുക സൗദിയും യുഎഇയുമായിരിക്കുമെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.

ആഭ്യന്തര വളര്‍ച്ചയും വിവിധ മേഖലകളിലെ നിക്ഷേപവും ഇതിന് തുണയാകും. മറ്റ് മേഖലകളിലെ വളര്‍ച്ചക്കൊപ്പം എണ്ണ വിലയിലും വലിയ ഇടിവുണ്ടാകാന്‍ സാധ്യതയില്ലെന്നതും ഗുണകരമാണ്. കോവിഡ് ബാധിതരുടെ എണ്ണവും മരണ നിരക്കും കുറഞ്ഞത് സര്‍വേയില്‍ എടുത്തുകാണിക്കുന്നു. എന്നാല്‍, എല്ലാ ജിസിസി രാജ്യങ്ങളും അതിവേഗം തിരിച്ചുവരാന്‍ സാധ്യത കുറവാണ്.

ചില രാജ്യങ്ങളില്‍ കോവിഡിന്റെ അവസ്ഥ അത്ര ശുഭകരമല്ല. യുഎഇയെയും സൗദിയെയും അപേക്ഷിച്ച് തിരിച്ചുവരവിന് മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സമയമെടുക്കുമെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All