• Home
  • News
  • വസ്തു നൽകിയില്ല; റിയൽ എസ്റ്റേറ്റ് കമ്പനി 10 ലക്ഷം ദിർഹം നൽകാൻ വിധി

വസ്തു നൽകിയില്ല; റിയൽ എസ്റ്റേറ്റ് കമ്പനി 10 ലക്ഷം ദിർഹം നൽകാൻ വിധി

അബുദാബി∙ കരാർ പ്രകാരം വസ്തു നൽകാത്ത റിയൽ എസ്റ്റേറ്റ് കമ്പനിയോട് 10 ലക്ഷം ദിർഹം തിരിച്ചു നൽകാൻ അബുദാബി അപ്പീൽ കോടതി ഉത്തരവിട്ടു. അബുദാബിയിൽ 10 ലക്ഷം ദിർഹത്തിന്റെ വസ്തു വാങ്ങാനായി ബിസിനസുകാരൻ 9.7 ലക്ഷം ദിർഹം നൽകിയിരുന്നു.

എന്നാൽ വസ്തുവോ തുകയോ നൽകാതെ കബളിപ്പിച്ച റിയൽ എസ്റ്റേറ്റ് കമ്പനിക്കെതിരെ ബിസിനസുകാരൻ നൽകിയ പരാതിയിലാണ് കോടതി വിധി. സാമ്പത്തിക, മാനസിക നഷ്ടത്തിന് 4 ലക്ഷം ദിർഹം ഈടാക്കിത്തരണമെന്നും ആവശ്യപ്പെട്ടിരുന്നു.

പ്രാഥമിക കോടതി 9.7 ലക്ഷം ദിർഹം നൽകാനും തുക തിരിച്ചു നൽകുന്നതുവരെ 5% പിഴ നൽകാനും ഉത്തരവിട്ടു. ഇതിനെതിരെ റിയൽഎസ്റ്റേറ്റ് കമ്പനി നൽകിയ അപ്പീലിൽ തുക 9.4 ലക്ഷമാക്കി കുറച്ചെങ്കിലും 60,000 ദിർഹം നഷ്ടപരിഹാരം ചേർത്ത് 10 ലക്ഷം നൽകാൻ വിധിക്കുകയായിരുന്നു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All