• Home
  • News
  • യാത്രക്കാരുടെ തിരക്ക്, നിരക്ക് കൂടി; ടിക്കറ്റിന് 20,000 രൂപ

യാത്രക്കാരുടെ തിരക്ക്, നിരക്ക് കൂടി; ടിക്കറ്റിന് 20,000 രൂപ

ദുബായ് ∙ നാട്ടിൽ നിന്നു മടങ്ങുന്നവരുടെ എണ്ണം  കൂടിയതോടെ കുതിച്ചുയർന്ന് ടിക്കറ്റ് നിരക്ക്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നു ദുബായിലേക്കുള്ള ടിക്കറ്റിന് ശരാശരി 1,000 ദിർഹമാണ് (ഏകദേശം 20,000 രൂപ) നിരക്ക്.
ഈ മാസം ആദ്യം കുറവുണ്ടായിരുന്നെങ്കിലും പെട്ടെന്നു കൂടിയെന്ന് ട്രാവൽ ഏജൻസി മേഖലയിലുള്ളവർ പറയുന്നു. അടുത്തമാസം ആദ്യവാരം മുതൽ നിരക്കു കുറഞ്ഞു തുടങ്ങുമെങ്കിലും അവസാനനിമിഷം വരെ കാത്തിരുന്നാൽ കൂടിയേക്കാം. പ്രവാസികൾ കൂട്ടത്തോടെ എത്തിത്തുടങ്ങിയതിനു പുറമേ അടുത്തമാസം ഒന്നിനു എക്സ്പോ തുടങ്ങുന്നതും തിരക്കു കൂടാൻ കാരണമായി.ഇപ്പോൾ നാട്ടിലേക്ക് ശരാശരി 300-400 ദിർഹമാണ് നിരക്ക്. ഇരുഭാഗത്തേക്കും യാത്രക്കാരുടെ എണ്ണം വർധിച്ചു. അതേസമയം, വീണ്ടും യാത്രാ നിരോധനം വരുമോയെന്ന ആശങ്കയിൽ നേരത്തേ ടിക്കറ്റെടുക്കാൻ പലരും താൽപര്യപ്പെടാത്ത സാഹചര്യവുമുണ്ട്.
 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All