• Home
  • News
  • ഐ.​പി.​എ​ൽ ആ​വേ​ശ​ത്തി​ലേ​ക്ക്​ യു.​എ.​ഇ; ടി​ക്ക​റ്റ്​ ബു​ക്കി​ങ്​ തു​ട​ങ്ങി

ഐ.​പി.​എ​ൽ ആ​വേ​ശ​ത്തി​ലേ​ക്ക്​ യു.​എ.​ഇ; ടി​ക്ക​റ്റ്​ ബു​ക്കി​ങ്​ തു​ട​ങ്ങി

ദു​ബൈ: കാ​ത്തി​രി​​പ്പി​നൊ​ടു​വി​ൽ ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ്​ ക്രി​ക്ക​റ്റിന്റെ ടി​ക്ക​റ്റ്​ ബു​ക്കി​ങ്​ തു​ട​ങ്ങി. കാ​ണി​ക​ളെ ക​യ​റ്റാ​ൻ സ​ന്ന​ന്ധ​മാ​ണെ​ന്ന്​ ബി.​സി.​സി.​ഐ അ​റി​യി​ച്ച​തോ​ടെ​യാ​ണ്​ വ്യാ​ഴാ​ഴ്​​ച മു​ത​ൽ ബു​ക്കി​ങ്​ തു​ട​ങ്ങി​യ​ത്. ഇ​തോ​ടെ ക്രി​ക്ക​റ്റ്​ ആ​വേ​ശ​ത്തി​ലേ​ക്ക്​ ഒ​രു​പ​ടി​കൂ​ടി അ​ടു​ത്തി​രി​ക്കു​ക​യാ​ണ്​ ഇ​മാ​റാ​ത്ത്. ഞാ​യ​റാ​ഴ്​​ച ദു​ബൈ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ ആ​ദ്യ മ​ത്സ​രം. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ക​ളി​കാ​ണാ​ൻ ക​ഴി​യാ​ത്ത​തിന്റെ സ​ങ്ക​ടം തീ​ർ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ യു.​എ.​ഇ​യി​ലെ കാ​ണി​ക​ൾ​ക്ക്​ ല​ഭി​ക്കു​ന്ന​ത്.

2014ൽ ​യു.​എ.​ഇ​യി​ൽ ന​ട​ന്ന ഐ.​പി.​എ​ൽ നി​റ​ഗാ​ല​റി​യാ​ണ്​ ഏ​റ്റെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ കാ​ണി​ക​​ളെ ക​യ​റ്റു​മെ​ന്ന്​ പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​ന്നി​ല്ല. സ്​​റ്റേ​ഡി​യ​ത്തി​ന്​ പു​റ​ത്ത്​ നി​ന്ന്​ മൊ​ബൈ​ലി​ൽ ക​ളി കാ​ണേ​ണ്ട അ​വ​സ്​​ഥ​യി​ലാ​യി​രു​ന്നു യു.​എ.​ഇ​ക്കാ​ർ. ഫൈ​ന​ൽ ഉ​ൾ​പെ​ടെ 31 മ​ത്സ​ര​മാ​ണ്​ ഇ​നി ബാ​ക്കി​യു​ള്ള​ത്. ടൂ​ർ​ണ​മെ​ൻ​റിന്റെ ആ​ദ്യ പ​കു​തി ക​ഴി​ഞ്ഞ​തി​നാ​ൽ ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ളെ​ല്ലാം നി​ർ​ണാ​യ​ക​മാ​ണ്. അ​തി​നാ​ൽ കാ​ത്തി​രി​ക്കു​ന്ന​ത്​ തീ​പാ​റും പോ​രാ​ട്ട​ങ്ങ​ളു​ടെ ദി​ന​ങ്ങ​ളാ​ണ്.

ദു​ബൈ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​റ്റേ​ഡി​യം, അ​ബൂ​ദ​ബി ശൈ​ഖ്​ സാ​യി​ദ്​ സ്​​റ്റേ​ഡി​യം, ഷാ​ർ​ജ ക്രി​ക്ക​റ്റ്​ സ്​​റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ. ഒ​ക്​​ടോ​ബ​ർ 17 മു​ത​ൽ യു.​എ.​ഇ​യി​ലും ഒ​മാ​നി​ലു​മാ​യി ന​ട​ക്കു​ന്ന ട്വ​ൻ​റി 20 ലോ​ക​ക​പ്പി​ലും കാ​ണി​ക​ളെ ക​യ​റ്റാ​ൻ സാ​ധ്യ​ത​യു​ണ്ട്. www.iplt20.com, PlatinumList.net എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ൾ വ​ഴി​യാ​ണ്​ ടി​ക്ക​റ്റ്​ ബു​ക്കി​ങ്​ ന​ട​ക്കു​ന്ന​ത്. ര​ണ്ടാ​ഴ്​​ച മു​ൻ​പ്​ ദു​ബൈ​യി​ൽ ന​ട​ന്ന യു.​എ.​ഇ-​ല​ബ​ന​ൻ ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ 60 ശ​ത​മാ​നം കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

യു.​എ.​ഇ ജ​ന​സം​ഖ്യ​യു​ടെ 90 ശ​ത​മാ​ന​വും ഒ​രു ഡോ​സ്​ വാ​ക്​​സി​നെ​ങ്കി​ലും എ​ടു​ത്തു​ക​ഴി​ഞ്ഞു. 80 ശ​ത​മാ​ന​വും ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​ൻ എ​ടു​ത്തി​ട്ടു​ണ്ട്. ഇ​താ​ണ്​ കാ​ണി​ക​ളെ അ​നു​വ​ദി​ക്കാ​ൻ ബി.​സി.​സി.​ഐ​ക്ക്​ ആ​ത്​​മ​വി​ശ്വാ​സം പ​ക​രു​ന്ന​ത്. കോ​വി​ഡ്​ തു​ട​ങ്ങി​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ഐ.​പി.​എ​ല്ലി​ന്​ ഗാ​ല​റി തു​റ​ക്കു​ന്ന​ത്. യു.​എ.​ഇ​യി​ൽ ന​ട​ന്ന ക​ഴി​ഞ്ഞ സീ​സ​ണി​ൽ കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നി​ല്ല.

ഈ ​സീ​സ​ൺ ഇ​ന്ത്യ​യി​ൽ തു​ട​ങ്ങി​യ​പ്പോ​ഴും കാ​ണി​ക​ളെ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ, ടീം ​അം​ഗ​ങ്ങ​ളി​ൽ ചി​ല​ർ​ക്ക്​ കോ​വി​ഡ്​ ബാ​ധി​ച്ച​തോ​ടെ ടൂ​ർ​ണ​മെ​ൻ​റ്​ നി​ർ​ത്തി​വെ​ക്കാ​ൻ ബി.​സി.​​സി.ഐ നി​ർ​ബ​ന്ധി​ത​രാ​യി. യു.​എ.​ഇ​യി​ൽ ന​ട​ത്തി​യാ​ൽ ക​ളി​ക്കാ​ൻ സ​ന്ന​ദ്ധ​മാ​ണെ​ന്ന്​ ഓ​സീ​സ്​ താ​ര​ങ്ങ​ൾ ഉ​ൾ​പെ​ടെ​യു​ള്ള​വ​ർ അ​റി​യി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ യു.​എ.​ഇ​യെ തേ​ടി​യെ​ത്തി​യ​ത്. സു​ര​ക്ഷ​യും ഒ​രു​ക്കാ​ൻ സ​ന്ന​ദ്ധ​മാ​ണെ​ന്ന്​ എ​മി​റേ​റ്റ്​​സ്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. ത​ങ്ങ​ളു​ടെ കാ​ണി​ക​ളെ സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്ക്​ സ്വാ​ഗ​തം ചെ​യ്​​ത്​ ടീ​മു​ക​ൾ ഇ​ന്ന​ലെ ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യി​രു​ന്നു.

ഇം​ഗ്ല​ണ്ട്​ പ​ര്യ​ട​ന​ത്ത്​ ശേ​ഷം നേ​രെ യു.​എ.​ഇ​യി​ൽ എ​ത്തി​യ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ക്വാ​റ​ൻ​റീ​നി​ലാ​ണ്. നാ​ളെ മു​ത​ൽ അ​വ​രും പ​രി​ശീ​ല​നം തു​ട​ങ്ങും.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All