• Home
  • News
  • ഒമാനിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്​ടിക്കും – തൊഴിൽമന്ത്രാലയം

ഒമാനിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്​ടിക്കും – തൊഴിൽമന്ത്രാലയം

മ​സ്ക​ത്ത്: ക​ഴി​വു​ള്ള സ്വ​ദേ​ശി​ക​ൾ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​തി​ന്​ തൊ​ഴി​ൽ​പ​രി​ശീ​ല​ന അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്ന്​ തൊ​ഴി​ൽ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​ഗ​ണ​ന​യോ​ടെ തു​ട​രു​മെ​ന്നും തൊ​ഴി​ൽ​മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി സ​യ്യി​ദ് സാ​ലിം അ​ൽ ബു​സൈ​ദി പ്രാ​ദേ​ശി​ക ദി​ന​പ​ത്ര​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും കൂ​ടു​ത​ൽ സ്വ​ദേ​ശി​ക​ൾ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​തി​നു​ള്ള പ്ര​യ​ത്ന​ങ്ങ​ൾ തു​ട​ർ​ന്നു​വ​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൊ​ഴി​ല​ധി​ഷ്ഠി​ത, പ​രി​ശീ​ല​ന പ​ദ്ധ​തി​പ്ര​കാ​രം 600 പു​രു​ഷ, വ​നി​ത ന​ഴ്സു​മാ​ർ​ക്ക് സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ തൊ​ഴി​ല​വ​സ​രം ല​ഭ്യ​മാ​ക്കി. ഇ​തി​ന് കീ​ഴി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ 140 പേ​ർ​ക്കും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ൽ​കി.

400 സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ​ക്ക് യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്നോ​ള​ജി ആ​ൻ​ഡ്​ അ​പ്ലൈ​ഡ് സ​യ​ൻ​സ​സി​ൽ ര​ണ്ട് വ​ർ​ഷ​ത്തെ പ​രി​ശീ​ല​നം ന​ൽ​കി​വ​രു​ക​യാ​ണ്. ശേ​ഷം ഇ​വ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കു​മെ​ന്നും സ​യ്യി​ദ് സാ​ലിം അ​ൽ ബു​സൈ​ദി പ​റ​ഞ്ഞു. വി​ദേ​ശി​ക​ൾ​ക്ക് പ​ക​രം ഇ​വ​രെ നി​യ​മി​ക്കാ​നാ​ണ് പ​ദ്ധ​തി.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​തോ​ടെ വി​പ​ണി​യി​ൽ ശു​ഭ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​ണ്. ഇ​ത് തൊ​ഴി​ൽ​വി​പ​ണി​യി​ൽ വ​ള​ർ​ച്ച​ക്ക് വ​ഴി​യൊ​രു​ക്കും. 2021 ജൂ​ലൈ വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം 2.57 ല​ക്ഷം ഒ​മാ​നി​ക​ളാ​ണ് സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം അ​വ​സാ​നം ഇ​ത് 2.54 ല​ക്ഷ​മാ​യി​രു​ന്നു. 54,635 ഒ​മാ​നി​ക​ൾ നി​ർ​മാ​ണ​മേ​ഖ​ല​യി​ലാ​ണ് തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്. സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ തൊ​ഴി​ൽ ദാ​താ​വാ​ണ് നി​ർ​മാ​ണ​മേ​ഖ​ല. ര​ണ്ടാ​മ​തു​ള്ള ഒാ​ട്ടോ​മൊ​ബൈ​ൽ മേ​ഖ​ല​യി​ൽ 37,560 പേ​രും തൊ​ഴി​ലെ​ടു​ക്കു​ന്നു​ണ്ട്.

സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ 2020 അ​വ​സാ​നം 11.48 ല​ക്ഷ​മാ​യി​രു​ന്ന​ത് ക​ഴി​ഞ്ഞ ജൂ​ലൈ അ​വ​സാ​നം 11.02 ല​ക്ഷ​മാ​യി കു​റ​ഞ്ഞ​താ​യും ദേ​ശീ​യ സ്ഥി​തി​വി​വ​ര കേ​ന്ദ്ര​ത്തി​െൻറ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.

സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ വി​ദേ​ശ​ജോ​ലി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ഷ​ത്തിന്റെ ഏ​ഴ് മാ​സ​ത്തി​ൽ 3000 പേ​രു​ടെ കു​റ​വു​ണ്ടാ​യി.സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ വി​ദേ​ശി​ക​ളി​ൽ കൂ​ടു​ത​ൽ​പേ​രും നി​ർ​മാ​ണ​മേ​ഖ​ല​യി​ലാ​ണ് തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്. 3.80 ല​ക്ഷം പേ​രാ​ണ് നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ ജോ​ലി​യെ​ടു​ക്കു​ന്ന​ത്. ഉ​ൽ​പാ​ദ​ന​മേ​ഖ​ല​യി​ൽ 1.67 ല​ക്ഷ​വും ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യി​ൽ ഒ​രു​ല​ക്ഷ​ത്തി​ല​ധി​കം പേ​രും തൊ​ഴി​ലെ​ടു​ക്കു​ന്നു​ണ്ട്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All