• Home
  • News
  • ചൂട് കുറഞ്ഞു, ഖത്തറില്‍ ഉച്ചസമയത്തെ ജോലി നിരോധനം പിന്‍വലിച്ചു

ചൂട് കുറഞ്ഞു, ഖത്തറില്‍ ഉച്ചസമയത്തെ ജോലി നിരോധനം പിന്‍വലിച്ചു

ദോഹ : ഖത്തറില്‍ ചൂട് കുറഞ്ഞതോടെ ഉച്ച വിശ്രമ നിയമം പിന്‍വലിക്കുകയാണെന്ന് ഭരണ വികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചു. ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 15 വരെയായിരുന്നു ഉച്ച വിശ്രമ നിയമം നിലവിലുണ്ടായിരുന്നത്. 

കനത്ത വേനലില്‍ പുറം ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് മധ്യാഹ്ന ഇടവേള അനുവദിക്കണമെന്നതായിരുന്നു നിയമം. രണ്ടര മാസക്കാലം രാവിലെ 10 മുതല്‍ ഉച്ചക്ക് 3.30 വരെയായിരുന്നു തൊഴിലാളികള്‍ക്ക് വിശ്രമ സമയം അനുവധിച്ചിരുന്നത്. 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തൊഴില്‍ മന്ത്രാലയം ഈ നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്. ഈ സമയത്ത് തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കാത്ത തൊഴിലുടമക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നിയമം ലംഘിക്കുന്ന കമ്പനികള്‍ മന്ത്രിയുടെ ഉത്തരവുപ്രകാരം ഒരു മാസം പൂട്ടിയിടാന്‍ വ്യവസ്ഥയുണ്ട്. 

ഈ കാലയളവില്‍ തൊഴിലാളികളുടെ ജോലി സമയക്രമം തൊഴില്‍ സ്ഥലത്ത് പ്രദര്‍ശിപ്പിക്കണം. തൊഴിലാളികള്‍ക്കും തൊഴില്‍ പരിശോധകര്‍ക്കും പെട്ടെന്ന് കാണാവുന്ന വിധത്തിലാണ് ഡ്യൂട്ടി ഷെഡ്യൂള്‍ പ്രദര്‍ശിപ്പിക്കേണ്ടത്.

നിയമം നടപ്പാക്കിയ മാസങ്ങളില്‍ മന്ത്രാലയത്തിന്റെ ഇന്‍സ്‌പെക്ടര്‍മാര്‍ ജോലിസ്ഥലങ്ങളില്‍ നടത്തിയ ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ 338 കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. നിയമാം ലംഘിച്ചതിനായിരുന്നു കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All