• Home
  • News
  • ഖത്തറില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പാര്‍ട് ടൈം ജോലി, കരട് നിയമത്തിന് മന്ത്രിസഭ

ഖത്തറില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പാര്‍ട് ടൈം ജോലി, കരട് നിയമത്തിന് മന്ത്രിസഭാ അംഗീകാരം

ദോഹ : ഖത്തറില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പാര്‍ട് ടൈം ജോലി അനുവദിക്കുന്നതിനുള്ള കരട് നിയമത്തിന് മന്ത്രിസഭാ അംഗീകാരം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 

മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രിയും കാബിനറ്റ് കാര്യങ്ങളുടെ ആക്ടിംഗ് മന്ത്രിയുമായ അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈയാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പാര്‍ട്ട് ടൈം ജോലിയുടെ നിബന്ധനകളും വ്യവസ്ഥകളും സംബന്ധിച്ച കരടിനു മന്ത്രിസഭ അംഗീകാരം നല്‍കിയതായി പ്രഖ്യാപിച്ചത്. 

ഖത്തരി ജീവനക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. കുടുംബത്തിനും കുട്ടികള്‍ക്കും ഒപ്പം സ്ത്രീകള്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കാനും നിയമം സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

പാര്‍ട്ട് ടൈം സംവിധാനത്തില്‍ ആഴ്ചയിലെ ജോലി സമയം പകുതിയായി കുറയുകയും പ്രതിദിന ജോലിസമയത്തിന്റെ പകുതിയില്‍ കുറയാത്ത ഭാഗം ഒഴിവാക്കുകയും ചെയ്യും. പാര്‍ട്ട് ടൈം ജോലിയിലേക്കു മാറാന്‍ ജീവനക്കാരന്റെ അഭ്യര്‍ത്ഥനക്കൊപ്പം ഈ തീരുമാനത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായി സര്‍ക്കാര്‍ സ്ഥാപനം അംഗീകാരവും നല്‍കണം.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All