• Home
  • News
  • ഒമാൻ: പ്രവാസികളായ ഗർഭിണികൾക്ക് ഉൾപ്പടെ ബുക്കിങ് കൂടാതെ വാക്‌സിൻ സ്വീകരിക്കാമെന്ന

ഒമാൻ: പ്രവാസികളായ ഗർഭിണികൾക്ക് ഉൾപ്പടെ ബുക്കിങ് കൂടാതെ വാക്‌സിൻ സ്വീകരിക്കാമെന്ന് അധികൃതർ

മസ്‌കത്ത്: ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ബുക്കിങ് കൂടാതെ വാക്‌സിന്‍ സ്വീകരിക്കാന്‍ സൗകര്യമൊരുക്കി മസ്‌കത്തിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ്.  ഒമാന്‍ കണ്‍വന്‍ഷന്‍ ആന്റ് എക്‌സിഹിബിഷന്‍ സെന്ററില്‍ വെച്ച് സെപ്റ്റംബര്‍ 18 ശനിയാഴ്ചയാണ് വാക്‌സിനേഷന്‍ നടക്കുക. രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെയാണ് വാക്‌സിനേഷന്‍ സമയം. 

അന്നേദിവസം സ്വദേശികളും പ്രവാസികളുമായ ഗര്‍ഭിണികള്‍ക്ക് ബുക്കിങ് കൂടാതെ വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. 2021 ലോക രോഗീ സുരക്ഷാ ദിനത്തിന്റെ ഭാഗമായാണ് (സെപ്റ്റംബര്‍ 17) ഗര്‍ഭിണികള്‍ക്കുള്ള വാക്‌സിനേഷന്‍ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 

സുരക്ഷിതമായ മാതൃ  നവജാത പരിചരണമെന്നാണ് ലോക രോഗീ സുരക്ഷാ ദിനത്തിന്റെ ഈ വര്‍ഷത്തെ ആശയം. വാക്‌സിന്‍ ലഭിക്കാന്‍ യോഗ്യതയുള്ള മറ്റ് ഗ്രൂപ്പുകളില്‍ പെട്ടവര്‍ covid19.moh.gov.om എന്ന ലിങ്കിലൂടെ രജിസ്‌ട്രേഷന്‍ നടത്തണം.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All