• Home
  • News
  • സൗദിയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ

സൗദിയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ

ജിദ്ദ : സൗദിയിൽ ഇന്ന് പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ അൽപ്പം വർദ്ധനവ് രേഖപ്പെടുത്തി. 96 പേർക്കാണ് ഇന്ന് പുതുതായി രോഗം കണ്ടെത്തിയത്. 46 പേർ രോഗമുക്തിയും നേടി. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,46,163 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,35,190 ഉം ആയി. അഞ്ച് പേർ ഇന്ന് മരിച്ചു.

ഇതോടെ രാജ്യത്തെ ആകെ മരണം 8,633 ആയി. 2,340 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇവരിൽ 459 പേർ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ഇതുവരെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.99 ശതമാനവും മരണനിരക്ക് 1.57 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 29, മക്ക 18, മദീന 9, കിഴക്കൻ പ്രവിശ്യ 8, ജീസാൻ 6, അൽ ഖസീം 6, അസീർ 5, അൽ ജൗഫ് 4, നജ്‌റാൻ 3, ഹായിൽ 2, തബൂക്ക് 2, അൽ ബാഹ 2, വടക്കൻ അതിർത്തി മേഖല 2. ഇതുവരെ രാജ്യത്ത് 3,98,37,443 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All