• Home
  • News
  • സ്റ്റോറികള്‍ ലൈക് ചെയ്യാം, പുതിയ എട്ട് ഫീച്ചറുകളുമായി ഇന്‍സ്റ്റഗ്രാം

സ്റ്റോറികള്‍ ലൈക് ചെയ്യാം, പുതിയ എട്ട് ഫീച്ചറുകളുമായി ഇന്‍സ്റ്റഗ്രാം

ഉപയോക്താക്കള്‍ക്കായി പുതിയ എട്ട് ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്‍സ്റ്റഗ്രാം. 

1. സ്റ്റോറികള്‍ ലൈക് ചെയ്യാം

നിലവില്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ക്ക് റിയാക്ഷനുകള്‍ നല്‍കാന്‍ സാധിക്കുമെങ്കിലും ലൈക് ചെയ്യാനുള്ള ഓപ്ഷന്‍ ഉപയോക്താക്കള്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍ പുതിയ അപ്‌ഡേഷന്‍ വരുന്നതോടെ പോസ്റ്റുകള്‍ ലൈക് ചെയ്യുന്നതുപോലെ സ്റ്റോറികളും ലൈക് ചെയ്യാന്‍ കഴിയും.

2.ഫീഡ് പോസ്റ്റുകള്‍ക്കൊപ്പം സംഗീതം ചേര്‍ക്കാം

സ്റ്റോറികള്‍ക്കൊപ്പം സംഗീതം ചേര്‍ക്കാനുള്ള ഓപ്ഷന്‍ ഇന്‍സ്റ്റഗ്രാമിലുണ്ട്. എന്നാല്‍ പുതിയ അപ്‌ഡേഷന്‍ വരുന്നതോടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന പോസ്റ്റുകള്‍ക്ക് സംഗീതം നല്‍കി കൂടുതല്‍ ആകര്‍ഷകമാക്കാന്‍ കഴിയും.

3. ഇന്‍സ്റ്റഗ്രാം ഫാന്‍ ക്ലബ്

ട്വിറ്ററിലെ സൂപ്പര്‍ ഫോളോവേഴ്‌സിന് സമാനമായി ഇന്‍സ്റ്റഗ്രാമില്‍ ഫാന്‍ ക്ലബ് വരികയാണ്. കണ്ടന്റ് ക്രിയേറ്ററുമാര്‍ക്ക് അവരുടെ പേരില്‍ സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തില്‍ ഫാന്‍ ക്ലബുകള്‍ ഉണ്ടാക്കാം. ക്ലബ് സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്ക് മാത്രമായി പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാം. ഇതിലൂടെ നിശ്ചിത വരുമാനം നേടാന്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സിന് കഴിയും.

4. അക്കൗണ്ട് ഹെല്‍ത്ത് റിപ്പോര്‍ട്ട്

ഉപയോക്താക്കളുടെ അക്കൗണ്ടിനെ കുറിച്ച് കൃത്യമായ റിപ്പോര്‍ട്ട് നല്‍കുക എന്നതാണ് ഇന്‍സ്റ്റഗ്രാം ഇതിലൂടെ ഉദ്ദേശിക്കുന്നത്. പോസ്റ്റ് ചെയ്ത പോസ്റ്റുകളുടെ വിവരങ്ങള്‍, ലൈക് ചെയ്ത പോസ്റ്റുകള്‍ എന്നിവയെ കൂടാതെ പോസ്റ്റുകളുടെ അവലോകനവും ഹെല്‍ത്ത് റിപ്പോര്‍ട്ടിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കും.

5. മെസേജ് തിരയല്‍

നിലവില്‍ സുഹൃത്തുക്കളുടെ പേരുകള്‍ മെസേജിങ്ങ് ഓപ്ഷനില്‍ തിരയാമെങ്കിലും മുമ്പ് അയച്ച മെസേജുകള്‍ തിരയാന്‍ സാധിക്കില്ല. എന്നാല്‍ വാട്‌സ്ആപ്പിന് സമാനമായി മെസേജുകളും തിരയാനുള്ള ഓപ്ഷന്‍ ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കുകയാണ്.

6. സാധനങ്ങള്‍ വില്‍ക്കാം

സാധനങ്ങളുടെ ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ പോസ്റ്റ് ചെയ്ത് വില്‍ക്കാനുള്ള ഓപ്ഷനും ഇന്‍സ്റ്റഗ്രാം കൊണ്ടുവരികയാണ്. നിലവില്‍ ഫേസ്ബുക്കില്‍ ഈ ഓപ്ഷനുണ്ട്. ഉപയോക്താക്കള്‍ക്ക് നേരിട്ടുള്ള ആശയവിനിമയത്തിലൂടെ സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും കഴിയും.

7. താല്‍പ്പര്യത്തിനനുസരിച്ച് തിരയല്‍ നടത്താം.

തിരയല്‍ ഹിസ്റ്ററിയുടെ അടിസ്ഥാനത്തിലുള്ള ഫോട്ടോകളും, വീഡിയോകളും സെര്‍ച്ചില്‍ വരുമെങ്കിലും താല്‍പ്പര്യത്തിനനുസരിച്ചുള്ള തിരച്ചില്‍ നടത്താനുള്ള പ്രത്യേക ഓപ്ഷന്‍ കൊണ്ട് വരുമെന്നാണ് റിപ്പോര്‍ട്ട്. അതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

8. സ്റ്റോറികള്‍ക്ക് സമയപരിധി നിശ്ചയിക്കാം.

സ്റ്റോറികളുടെ സമയപരിധി 24 മണിക്കൂറാണെങ്കിലും പുതിയ അപ്‌ഡേഷന്‍ പ്രകാരം ഉപയോക്താക്കള്‍ക്ക് തന്റെ ഫോളോവേഴ്‌സിനായി താല്‍ക്കാലികമായ സമയപരിധിയില്‍ സ്റ്റോറികള്‍ സെറ്റ് ചെയ്യാം. പിന്നിട് ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്യും. എന്നാല്‍ പരമാവധി സമയപരിധി 24 മണിക്കൂര്‍ തന്നെയായിരിക്കും.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All