• Home
  • News
  • സ​ഫാ​രി​യി​ൽ 'ഗോ ​ഗ്രീ​ൻ ഗ്രോ ​ഗ്രീ​ൻ' പ്ര​മോ​ഷ​ന് തു​ട​ക്കം

സ​ഫാ​രി​യി​ൽ 'ഗോ ​ഗ്രീ​ൻ ഗ്രോ ​ഗ്രീ​ൻ' പ്ര​മോ​ഷ​ന് തു​ട​ക്കം

ദോ​ഹ: ജൈ​വ​കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, പ്ര​കൃ​തി​യോ​ടി​ണ​ങ്ങി ജീ​വി​ക്കു​ക എ​ന്ന സ​ന്ദേ​ശ​വു​മാ​യി ഖ​ത്ത​റി​ലെ പ്ര​മു​ഖ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ശൃ​ഖ​ല​യാ​യ സ​ഫാ​രി​യി​ൽ 'ഗോ ​ഗ്രീ​ൻ ഗ്രോ ​ഗ്രീ​ൻ' പ്ര​മോ​ഷ​നു തി​ങ്ക​ളാ​ഴ്​​ച തു​ട​ക്ക​മാ​യി. സ​ഫാ​രി ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഹ​മ​ദ് ദാ​ഫ​ർ അ​ൽ അ​ഹ്ബാ​ബി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ൾ പാ​ലി​ച്ച്​ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ഫാ​രി ഗ്രൂ​പ് ഡ​യ​റ​ക്ട​റും ഗ്രൂ​പ് ജ​ന​റ​ൽ മാ​നേ​ജ​റു​മാ​യ സൈ​നു​ൽ ആ​ബി​ദീ​ൻ, സ​ഫാ​രി ഗ്രൂ​പ് ഡ​യ​റ​ക്ട​റും ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​റു​മാ​യ ഷ​ഹീ​ൻ ബ​ക്ക​ർ തു​ട​ങ്ങി​യ​വ​രും മാ​നേ​ജ്മെൻറ്​ പ്ര​തി​നി​ധി​ക​ളും സം​ബ​ന്ധി​ച്ചു.
വി​വി​ധ​യി​നം പ​ച്ച​ക്ക​റി തൈ​ക​ൾ, ഓ​റ​ഞ്ച്, നാ​ര​ങ്ങ, പ​പ്പാ​യ, ക​റ്റാ​ർ​വാ​ഴ, വാ​ഴ, മു​രി​ങ്ങ, തു​ള​സി, ക​റി​വേ​പ്പി​ല തു​ട​ങ്ങി​യ​വ​യു​ടെ തൈ​ക​ൾ, തെ​ങ്ങി​ൻ തൈ​ക​ൾ, വീ​ട്ടി​ന​ക​ത്തും പു​റ​ത്തും ന​ട്ടു​പി​ടി​പ്പി​ക്കാ​വു​ന്ന വി​വി​ധ നി​റ​ങ്ങ​ളി​ലും രൂ​പ​ത്തി​ലു​മു​ള്ള അ​സ്​​പ​രാ​ഗ​സ്, ആ​ന്തൂ​റി​യ, ബോ​ൺ​സാ​യി പ്ലാ​ൻ​റ്, കാ​ക്ട​സ്, ബാം​ബു സ്​​റ്റി​ക്ക​സ്​ തു​ട​ങ്ങി​യ അ​ല​ങ്കാ​ര ചെ​ടി​ക​ൾ, വി​വി​ധ ഹാ​ങ്ങി​ങ്​ പ്ലാ​ൻ​റു​ക​ൾ തു​ട​ങ്ങി ഇ​റ​ക്കു​മ​തി ചെ​യ്ത​തും അ​ല്ലാ​ത്ത​തു​മാ​യ ഒ​ട്ട​ന​വ​ധി വ​ക​ഭേ​ദ​ങ്ങ​ൾ, എ​ല്ലാ​വി​ധ പ​ച്ച​ക്ക​റി​ക​ളു​ടെ​യും അ​ല​ങ്കാ​ര ചെ​ടി​ക​ളു​ടെ​യും വി​ത്തു​ക​ൾ എ​ന്നി​വ സ​ഫാ​രി ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ചെ​ടി​ച്ച​ട്ടി​ക​ൾ, േഗ്രാ ​ബാ​ഗ്, വാ​ട്ട​റി​ങ്​ കാ​ൻ, ഗാ​ർ​ഡ​ൻ ബെ​ഞ്ച്, ഗ്രാ​സ്​ മാ​റ്റ്, ഗാ​ർ​ഡ​ൻ ഹോ​സു​ക​ൾ, ഗാ​ർ​ഡ​ൻ ടൂ​ളു​ക​ൾ, ഗാ​ർ​ഡ​നി​ലേ​ക്കാ​വ​ശ്യ​മാ​യ ഫെ​ർ​ട്ടി​ലൈ​സ​ർ, വ​ള​ങ്ങ​ൾ, പോ​ട്ടി​ങ്​ സോ​യി​ൽ തു​ട​ങ്ങി എ​ല്ലാ​വി​ധ അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും ഒ​രു കു​ട​ക്കീ​ഴി​ൽ ല​ഭ്യ​മാ​ണ്.  
ജൈ​വ​കൃ​ഷി േപ്രാ​ത്സാ​ഹി​പ്പി​ക്കു​ക, പ്ര​കൃ​തി​യോ​ടി​ണ​ങ്ങി ജീ​വി​ക്കു​ക എ​ന്ന സ​ന്ദേ​ശ​വു​മാ​യി​ വി​ത്തു​ക​ളും പ​ച്ച​ക്ക​റി, വൃ​ക്ഷ തൈ​ക​ളും ചു​രു​ങ്ങി​യ നി​ര​ക്കി​ൽ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ഗോ ​ഗ്രീ​ൻ േഗ്രാ ​ഗ്രീ​ൻ പ്ര​മോ​ഷ​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സ​ഫാ​രി ഗ്രൂ​പ് ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ഷ​ഹീ​ൻ ബ​ക്ക​ർ പ​റ​ഞ്ഞു. അ​ബു ഹ​മൂ​റി​ലെ സ​ഫാ​രി മാ​ളി​ലും സ​ൽ​വ റോ​ഡി​ലെ സ​ഫാ​രി ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലും അ​ൽ​ഖോ​റി​ലെ സ​ഫാ​രി ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലും ഉം​സ​ലാ​ൽ മു​ഹ​മ്മ​ദി​ലെ സ​ഫാ​രി ഷോ​പ്പി​ങ്​ കോം​പ്ല​ക്സി​ലും ഈ ​പ്ര​മോ​ഷ​ൻ ഇ​ന്നു മു​ത​ൽ ല​ഭ്യ​മാ​യി​രി​ക്കും. കൂ​ടാ​തെ സ​ഫാ​രി​യു​ടെ ഏ​റ്റ​വും പു​തി​യ മെ​ഗാ പ്ര​മോ​ഷ​നാ​യ 'വി​ൻ 50 മി​ല്യ​ൺ മൈ ​സ​ഫാ​രി' ക്ല​ബ് കാ​ർ​ഡ് പോ​യ​ൻ​റ്​​സ്​ പ്ര​മോ​ഷ​നി​ലൂ​ടെ 50 മി​ല്യ​ൺ സ​ഫാ​രി ക്ല​ബ് കാ​ർ​ഡ്  പോ​യ​ൻ​റ്സ്​ സ​മ്മാ​ന​മാ​യി നേ​ടാ​നു​ള്ള അ​വ​സ​ര​വും സ​ഫാ​രി ഒ​രു​ക്കു​ന്നു. ദോ​ഹ​യി​ലെ സ​ഫാ​രി ഔ​ട്ട്​​ല​റ്റു​ക​ളി​ൽ​നി​ന്ന്​ 50 റി​യാ​ലി​ന് ഷോ​പ്പി​ങ്​ ന​ട​ത്തു​േ​മ്പാ​ൾ ല​ഭി​ക്കു​ന്ന ഇ-​റാ​ഫി​ൾ കൂ​പ്പ​ൺ വ​ഴി മൈ ​സ​ഫാ​രി ക്ല​ബ് കാ​ർ​ഡി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ള്ള ഏ​തൊ​രാ​ൾ​ക്കും ഈ ​മെ​ഗാ സ​മ്മാ​ന പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​കാ​വു​താ​ണ്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All