• Home
  • News
  • ഖത്തറിൽ വാഹന ലേലം തുടങ്ങി

ഖത്തറിൽ വാഹന ലേലം തുടങ്ങി

ദോഹ∙ ആഭ്യന്തര മന്ത്രാലയത്തിന്റെ വാഹന പൊതുലേല ത്തിന് തുടക്കമായി.  ദോഹ വ്യവസായ മേഖലയിലെ സ്ട്രീറ്റ് നമ്പർ ഒന്നിൽ പ്രവർത്തിക്കുന്ന വർക്ക് ഷോപ്സ് ആൻഡ് ട്രാൻസ്പോർട്ട് വകുപ്പിന് സമീപമാണ് ലേലം നടക്കുന്നത്. ഞായറാഴ്ച ആരംഭിച്ച ലേലം ഈ മാസം 30 വരെ നീളും. ഗതാഗത ജനറൽ ഡയറക്ടറേറ്റിന്റെ രേഖകളിൽ നിന്നും ഒഴിവാക്കപ്പെട്ട വാഹനങ്ങളും മെഷിനറികളും മോട്ടർസൈക്കിളുകളുമാണ് ലേലത്തിലുള്ളത്.
 മന്ത്രാലയത്തിന്റെ വർക്ക് ഷോപ്പ് സാമഗ്രികളുടെ അവശിഷ്ടങ്ങളും ലേലത്തിലുണ്ട്. എല്ലാ ദിവസവും വൈകിട്ട് 4.00 മുതൽ രാത്രി 8.00 വരെയാണ് ലേലം. വർക്ക് ഷോപ്പ് സാമഗ്രികളുടെ അവശിഷ്ടങ്ങളും ഉപകരണങ്ങളും കേടായ ബാറ്ററികളുടെയും ലേലം നാളെ മാത്രമായിരിക്കും. വാഹനങ്ങളുടെ ലേലം വിൽപന തീരും വരും തുടരും. ലേലത്തിൽ പങ്കെടുക്കാൻ 3,000 റിയാൽ നൽകി ലേല കാർഡ് വാങ്ങണം.
 ലേലം അവസാനിക്കുന്നതു വരെ കാർഡ് കൈവശം വയ്ക്കുകയും വാങ്ങലുകൾ നടത്തുകയും ചെയ്യാം. ലേലത്തിൽ വാങ്ങുന്ന സാധനങ്ങൾ അതേ സ്ഥലത്തുവച്ച് പുനർവിൽപന നടത്താനും പാടില്ലെന്നതുൾപ്പെടെ ലേലത്തിൽ പങ്കെടുക്കുന്നവർ നിശ്ചിത വ്യവസ്ഥകൾ പാലിച്ചിരിക്കണം.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All