• Home
  • News
  • ഒ​രാ​ഴ്​​ച​ക്കി​ടെ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ എത്തിയത്​ 7500ലധികം പേ​ർ

ഒ​രാ​ഴ്​​ച​ക്കി​ടെ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ എത്തിയത്​ 7500ലധികം പേ​ർ

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​യി​ൽ​നി​ന്ന്​ വി​മാ​ന സ​ർ​വി​സ്​ സ​ജീ​വ​മാ​യി ഒ​രാ​ഴ്​​ച പി​ന്നി​ടു​േ​മ്പാ​ൾ കു​വൈ​ത്തി​ൽ എ​ത്തി​യ​ത്​ 7582 പേ​ർ. 85 യാ​ത്രാ​വി​മാ​ന​ങ്ങ​ളാ​ണ്​ ക​ഴി​ഞ്ഞ ആ​ഴ്​​ച ഇ​ന്ത്യ​യി​ൽ​നിന്നെ​ത്തി​യ​ത്. ഈ​ജി​പ്​​തി​ൽ​നി​ന്ന്​ 89 വി​മാ​ന​ങ്ങ​ളി​ലാ​യി 10,261 പേ​ർ എ​ത്തി. സെ​പ്​​റ്റം​ബ​ർ അ​ഞ്ചു​മു​ത​ൽ 11 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ഇ​തേ തോ​തി​ൽ ത​ന്നെ​യാ​ണ്​ സ​ർ​വി​സ്​ തു​ട​രു​ന്ന​ത്. പ്ര​തി​ദി​നം പ​ര​മാ​വ​ധി യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 10,000ത്തി​ൽ പ​രി​മി​ത​പ്പെ​ടു​ത്തി​യ​തി​നാ​ൽ ഇ​പ്പോ​ൾ ടി​ക്ക​റ്റു​ക​ൾ​ക്ക്​ വ​ൻ​നി​ര​ക്കാ​ണ്.

ഇ​ന്ത്യ​യി​ൽ​നി​ന്ന്​ പ്ര​തി​ദി​നം 768 സീ​റ്റു​ക​ളാ​ണ്​ പ്ര​തി​ദി​നം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​തു വ​ർ​ധി​പ്പി​ച്ചു​ള്ള ഉ​ത്ത​ര​വ്​ കാ​ത്തി​രി​ക്കു​ക​യാ​ണ്​ പ്ര​വാ​സി​ക​ൾ. കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വി​സ്​ ര​ണ്ടാ​ഴ്​​ച​ക്ക​കം വി​പു​ല​പ്പെ​ടു​ത്തു​മെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. ഉ​യ​ർ​ന്ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​റ​യ​ണ​മെ​ങ്കി​ൽ കൂ​ടു​ത​ൽ സ​ർ​വി​സു​ക​ൾ ഉ​ണ്ടാ​ക​ണം. ദീ​ർ​ഘ​കാ​ല​മാ​യി അ​വ​ധി​യെ​ടു​ത്ത്​ നാ​ട്ടി​ൽ പോ​കാ​ത്ത പ്ര​വാ​സി​ക​ൾ നി​ര​വ​ധി​യാ​ണ്.

യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളി​ലെ അ​നി​ശ്ചി​ത​ത്വ​മാ​ണ്​ ആ​ളു​ക​ളെ പി​ന്തി​രി​പ്പി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ കോ​വി​ഡ്​ സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ന്ന​തി​നാ​ൽ ര​ണ്ടാ​ഴ്​​ച​ക്കു​ ശേ​ഷം നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. വി​ദേ​ശ​ത്തു​നി​ന്നു​ള്ള സ​ർ​വി​സു​ക​ൾ സ​ജീ​വ​മാ​യ​തി​ന​നു​സ​രി​ച്ച്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും സു​ഗ​മ​മാ​യാ​ണ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും വ്യോ​മ​യാ​ന വ​കു​പ്പ്​ മേ​ധാ​വി യൂ​സു​ഫ്​ അ​ൽ ഫൗ​സാ​ൻ പ​റ​ഞ്ഞു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തിന്റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ്​ പ്ര​വ​ർ​ത്ത​ന​മെ​ന്നും വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​തെ ഒ​രാ​ളെ​യും രാ​ജ്യ​ത്തേ​ക്ക്​ പ്ര​വേ​ശി​പ്പി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All