• Home
  • News
  • 2.8 ശതകോടി റിയാലിന്റെ നിക്ഷേപാവസരങ്ങളുമായി ഒമാൻ

2.8 ശതകോടി റിയാലിന്റെ നിക്ഷേപാവസരങ്ങളുമായി ഒമാൻ

മ​സ്​​ക​ത്ത് ​: എ​ട്ടു​ സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലാ​യി 90 നി​ക്ഷേ​പാ​വ​സ​ര​ങ്ങ​ൾ വ്യ​വ​സാ​യ-​വാ​ണി​ജ്യ നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന വ​കു​പ്പ്​ അ​വ​ത​രി​പ്പി​ച്ചു. ടൂ​റി​സം, ച​ര​ക്കു​​ഗ​താ​ഗ​തം, ഭ​ക്ഷ്യ മേ​ഖ​ല, മ​ത്സ്യ​ബ​ന്ധ​നം, ആ​രോ​ഗ്യം, ഐ.​സി.​ടി, ഖ​ന​നം, വ്യ​വ​സാ​യം, മാ​ലി​ന്യ സം​സ്​​ക​ര​ണം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​യാ​ണ്​ പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്. 2.8 ശ​ത​കോ​ടി റി​യാ​ലാ​ണ്​ നി​ക്ഷേ​പ​ങ്ങ​ളു​ടെ മൊ​ത്തം മൂ​ല്യം.

ടൂ​റി​സം, ഭ​ക്ഷ്യം, ഖ​ന​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ക. ഒ​മാ​ൻ ടൂ​റി​സം ഡെ​വ​ല​പ്​​മെൻറ്​ ക​മ്പ​നി (ഒം​റാ​ൻ) 17 പ​ദ്ധ​തി​ക​ളി​ലേ​ക്കാ​ണ്​ നി​​ക്ഷേ​പ​ക​ർ​ക്ക്​ അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്. 1.33 ശ​ത​കോ​ടി റി​യാ​ലാ​ണ്​ ഈ ​പ​ദ്ധ​തി​ക​ളു​ടെ മൂ​ല്യം. ഇ​തി​ൽ പ​ല പ​ദ്ധ​തി​ക​ളും നി​ർ​മാ​ണ​ത്തി​െൻറ പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലാ​ണ്. ബ​ർ​ക്ക​യി​ൽ വി​നോ​ദ കേ​ന്ദ്രം, മ​സ്​​ക​ത്തി​ലും സ​ലാ​ല​യി​ലും മി​ക്​​സ്​​യൂ​സ്​ വാ​ട്ട​ർ ഫ്ര​ണ്ട്​ ഡെ​വ​ല​പ്​​മെൻറ്, മ​സ്​​ക​ത്തി​ലും ദോ​ഫാ​റി​ലും മു​സ​ന്ദ​മി​ലും ബീ​ച്ച്​ ഫ്ര​ണ്ട്​ ഹോ​ട്ട​ലും റി​സോ​ർ​ട്ടും വി​വി​ധ സ്​​ഥ​ല​ങ്ങ​ളി​ൽ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ, ദു​ക​മി​ൽ ക​ട​ൽ​ത്തീ​ര റി​സോ​ർ​ട്ടും മ​റീ​ന​യും തു​ട​ങ്ങി​യ​വ പ​ദ്ധ​തി​ക​ളി​ൽ ചി​ല​താ​ണ്. ഖ​ന​ന-​വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ 57 പ​ദ്ധ​തി​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. 620 ദ​ശ​ല​ക്ഷം റി​യാ​ലാ​ണ്​ ഇ​വ​യു​ടെ മൊ​ത്തം മൂ​ല്യം. ഫെ​റോ​ക്രോം, മ​ഗ്​​നീ​ഷ്യം മെ​റ്റ​ൽ, ജി​പ്​​സം, ചു​ണ്ണാ​മ്പ്​ ക​ല്ല്, ഡോ​ള​മൈ​റ്റ്, സോ​ഡി​യം സി​ലി​ക്കേ​റ്റ്, സി​മ​ൻ​റ്, മാ​ർ​ബി​ൾ തു​ട​ങ്ങി​യ​വ​യു​ടെ ഉ​ൽ​​പാ​ദ​നം പ​ദ്ധ​തി​ക​ളി​ൽ ചി​ല​താ​ണ്.

ക​ണ്ട​ൻ​സ്​​ഡ്​ മി​ൽ​ക്ക്, മൂ​ല്യ​വ​ർ​ധി​ത മ​ത്സ്യ​ബ​ന്ധ​നം, കോ​ഴി​യി​റ​ച്ചി, ഫൈ​ബ​ർ ഗ്ലാ​സ്​ ബോ​ട്ട്, അ​ലൂ​മി​നി​യം ക​ണ്ടെ​യി​ന​ർ, പ്രീ​ഫാ​ബ്​ ബി​ൽ​ഡി​ങ്, കേ​ബി​ൾ, സ്​​റ്റീ​ൽ, സ്​​റ്റെ​യി​ൻ​ലെ​സ്​ സ്​​റ്റീ​ൽ തു​ട​ങ്ങി​യ​വ​യു​ടെ ഉ​ൽ​​പാ​ദ​ന​മാ​ണ്​ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ പ​ദ്ധ​തി​ക​ൾ. മ​ലി​ന​ജ​ല സം​സ്​​ക​ര​ണ മേ​ഖ​ല​യി​ൽ 587 ദ​ശ​ല​ക്ഷം റി​യാ​ലിന്റെയാ​ണ്​ പ​ദ്ധ​തി​ക​ൾ. ബ​യോ​ഗ്യാ​സ്​ ഉ​ൽ​പാ​ദ​നം, പാ​ച​ക എ​ണ്ണ​യു​​ടെ പു​നഃ​സം​സ്​​ക​ര​ണം തു​ട​ങ്ങി​യ​വ ഇ​തി​ൽ ചി​ല​താ​ണ്. തെ​ക്ക​ൻ ബാ​ത്തി​ന​യി​ൽ നൂ​റ്​ ദ​ശ​ല​ക്ഷം റി​യാ​ൽ ചെ​ല​വി​ൽ ലൈ​ഫ്​ സ​യ​ൻ​സ്​ സെൻറ​ർ നി​ർ​മി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All