• Home
  • News
  • ഒമാനിലെ സാധാരണക്കാർക്ക്​ ചികിത്സ, സംവിധാനമൊരുക്കുമെന്ന്​ ആസ്​റ്റർ ഗ്രൂപ്പ്

ഒമാനിലെ സാധാരണക്കാർക്ക്​ ചികിത്സ, സംവിധാനമൊരുക്കുമെന്ന്​ ആസ്​റ്റർ ഗ്രൂപ്പ്

മ​സ്​​ക​ത്ത്​ : നൂ​ത​ന ചി​കി​ത്സാ​സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നൊ​പ്പം സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ ചി​കി​ത്സ ല​ഭി​ക്കാ​ൻ എ​ല്ലാ സാ​ഹ​ച​ര്യ​വും ഒ​രു​ക്കു​മെ​ന്ന് ആ​സ്​​റ്റ​ർ അ​ൽ റ​ഫ ആ​ശു​പ​ത്രി മാ​നേ​ജ്​​മെൻറ്​​ പ്ര​തി​നി​ധി​ക​ൾ. മ​സ്​​ക​ത്തി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ്​ അ​വ​ർ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്.

ആ​സ്​​റ്റ​റി​ലെ ചി​കി​ത്സ സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ താ​ങ്ങാ​നാ​കു​ന്ന​ത​ല്ല എ​ന്ന​ത്​ തെ​റ്റാ​യ ചി​ന്താ​ഗ​തി​യാ​ണ്​. പ​ണ​മി​ല്ലാ​ത്ത കാ​ര​ണ​ത്താ​ൽ ആ​ർ​ക്കും ചി​കി​ത്സ നി​ഷേ​ധി​ച്ചി​ട്ടി​ല്ല. ചി​കി​ത്സ പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ക്കു​ക​യെ​ന്ന​ത് അ​പ്രാ​യോ​ഗി​ക​മാ​ണ്. അ​തേ​സ​മ​യം, കേ​ര​ള​ത്തി​ൽ ഒ​ട്ടേ​റെ പേ​ർ​ക്ക് തീ​ർ​ത്തും സൗ​ജ​ന്യ​മാ​യി ചി​കി​ത്സ ന​ട​ത്തി​യി​ട്ടു​ണ്ട്. താ​ങ്ങാ​ൻ ക​ഴി​യു​ന്ന ചി​കി​ത്സ സം​വി​ധാ​ന​മൊ​രു​ക്കാ​ൻ പ്ര​ത്യേ​ക സം​വി​ധാ​നം രൂ​പ​വ​ത്​​ക​രി​ക്കും. ഇ​തി​നാ​യി പ്ര​ത്യേ​ക ഫ​ണ്ടും സ്വ​രൂ​പി​ക്കു​ന്നു​ണ്ട്. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ആ​ശു​പ​ത്രി​യെ സ​മീ​പി​ക്കാ​വു​ന്ന​താ​ണ്. സ​മൂ​ഹ​ത്തി​ലെ താ​ഴേ​ക്കി​ട​യി​ൽ ഉ​ള്ള​വ​രു​ടെ പ്ര​ത്യേ​കി​ച്ച്​ ബ്ലൂ​കോ​ള​ർ ജീ​വ​ന​ക്കാ​ർ​ക്ക്​ അ​വ​ർ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പോ​യി ചി​കി​ത്സ ന​ൽ​കാ​ൻ പൂ​ർ​ണ​സ​ജ്ജ​മാ​യ മൊ​ബൈ​ൽ ആ​ശു​പ​ത്രി ത​യാ​റാ​ണ്. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ മു​ൻ​കൈ​യെ​ടു​ക്കു​ന്ന​പ​ക്ഷം ആ​ശു​പ​ത്രി അ​വി​ടെ​യെ​ത്തി ചി​കി​ത്സ ന​ൽ​കും. എ​ല്ലാ ആ​ളു​ക​ളെ​യും ഉ​ൾ​ക്കൊ​ള്ളു​ക​യാ​ണ്​ ആ​സ്​​റ്റ​ർ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. കൂ​ടു​ത​ൽ ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ൾ വ​രു​ന്ന​ത് വെ​ല്ലു​വി​ളി​യ​ല്ല. ആ​രോ​ഗ്യ​പ​ര​മാ​യ മ​ത്സ​രം ന​ല്ല​താ​ണ്. ന​ല്ല ചി​കി​ത്സ​യെ​ന്ന​ത്​ ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​മാ​ണെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

കെ.​എം.​സി.​സി, കൈ​ര​ളി, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് മ​ല​യാ​ള വി​ഭാ​ഗം, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ കേ​ര​ള വി​ഭാ​ഗം, ഐ.​സി.​എ​ഫ് തു​ട​ങ്ങി സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​നെ​ത്തി. ആ​സ്​​റ്റ​ർ കേ​ര​ള ഒ​മാ​ൻ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ഫ​ർ​ഹാ​ൻ യാ​സീ​ൻ, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്​​ട​ർ ഡോ. ​ആ​ഷി​ഖ്​ സൈ​നു, ഡോ. ​ഷി​നൂ​ബ്, ഡോ. ​അ​ഷ​ന്തു​കു​മാ​ർ പാ​ണ്ഡെ എ​ന്നി​വ​ർ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി ന​ൽ​കി.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All