• Home
  • News
  • യാത്രക്കാർക്കും താമസക്കാർക്കും ക്വാറന്റൈൻ അഞ്ച് ദിവസമാക്കി കുറച്ചു

യാത്രക്കാർക്കും താമസക്കാർക്കും ക്വാറന്റൈൻ അഞ്ച് ദിവസമാക്കി കുറച്ചു

റിയാദ്: സൗദി അറേബ്യയില്‍ എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ അഞ്ച് ദിവസമാക്കി ചുരുക്കി. സിവില്‍ എവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എയര്‍ലൈനുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

താമസക്കാര്‍ക്കും അനുമതിയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും സൗദിയിലേയ്ക്ക് പ്രവേശിക്കുന്നതിന് വേണ്ടിയുള്ള  നടപടിക്രമങ്ങള്‍ പുതുക്കാനും ക്വാറന്റൈന്‍ കാലയളവ് കുറയ്ക്കാനുമാണ് നിര്‍ദേശം. ഇത് പ്രകാരമാണ് ക്വാറന്റൈന്‍ അഞ്ചു ദിവസമാക്കി ചുരുക്കിയത്.

പരിഷ്‌ക്കരിച്ച നടപടിക്രമങ്ങള്‍

വാക്‌സിന്‍ സ്വീകരിക്കാത്ത വ്യക്തി പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് പി.സി.ആര്‍ പരിശോധന ഫലം ഹാജരാക്കണം. ഇവര്‍ക്ക് അഞ്ചു ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഉണ്ടാവും.

രാജ്യത്ത് പ്രവേശിച്ച് 24 മണിക്കൂറിനുള്ളിലും അഞ്ചു ദിവസം കഴിഞ്ഞും കൊവിഡ് പരിശോധന നടത്തണം. ക്വാറന്റൈന്‍ കാലയളവിലെ അവസാന ദിവസത്തെ ഫലം നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാം.

ലോകാരോഗ്യ സംഘടനയും സൗദിയും അംഗീകരിക്കാത്ത വാക്‌സിനുകളിലൊന്ന് സ്വീകരിക്കുകയോ ലോകാരോഗ്യ സംഘടന അംഗീകരിച്ചതും രാജ്യത്ത് അംഗീകരിക്കാത്തതുമായ വാക്‌സിന്‍ സ്വീകരിക്കുകയോ ചെയ്തവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത പി.സി.ആര്‍ പരിശോധന ഫലം സമര്‍പ്പിക്കണം. ഇവര്‍ക്ക് അഞ്ച് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഉണ്ടാവും.

ഇവരും രാജ്യത്ത് പ്രവേശിച്ച് 24 മണിക്കൂറിനുള്ളിലും അഞ്ചു ദിവസം കഴിഞ്ഞും കൊവിഡ് പരിശോധന നടത്തണം. ക്വാറന്റൈന്‍ കാലയളവിലെ അവസാന ദിവസത്തെ ഫലം നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാം.

ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കാലാവധി അവസാനിച്ചതിനുശേഷം താമസക്കാര്‍ രാജ്യത്ത് ലഭ്യമായ വാക്‌സിന്‍  സ്വീകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. കൂടാതെ ലോകാരോഗ്യ സംഘടന അംഗീകരിച്ചതും സൗദി അംഗീകരിക്കാത്തതുമായ വാക്‌സിനുകളില്‍ ഒരു ഡോസ് പൂര്‍ത്തിയാക്കിയവര്‍ സൗദിയില്‍ എത്തിയ ശേഷം രാജ്യത്ത് ലഭ്യമായ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് എടുക്കണം. 

സൗദി അറേബ്യയിലെത്തുന്നതിനുമുമ്പ് ജവാസതിന്റെ അറൈവല്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കാലയളവിലെ പരിശോധനയില്‍ പോസിറ്റീവ് ആവുന്നവര്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോളുകള്‍ പ്രകാരമുള്ള ഐസൊലേഷന്‍ നടപടിക്രമങ്ങള്‍ ഉണ്ടാകും.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All