• Home
  • News
  • കുടിയേറ്റ നിയമ ലംഘനം: 17598 പേർ പിടിയിൽ

കുടിയേറ്റ നിയമ ലംഘനം: 17598 പേർ പിടിയിൽ

റിയാദ്∙ സൗദിയിൽ താമസ കുടിയേറ്റ, തൊഴിൽ, അതിർത്തി നിയമങ്ങൾ ലംഘിച്ച 17598 പേരെ സൗദി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഈ മാസം 2 മുതൽ 8 വരെ നടത്തിയ റെയ്ഡിലാണ് ഇത്രയും പേർ പിടിയിലായത്.
 ഇതിൽ 6594 പേരും താമസകുടിയേറ്റ നിയമം ലംഘിച്ചവരാണ്. നിയമലംഘകരിൽ 49% ഇത്യോപ്യക്കാരും 48% യെമനികളുമാണ്. ശേഷിച്ച 3% പേർ ഇന്ത്യക്കാർ അടക്കമുള്ള മറ്റു രാജ്യക്കാരും.
 നിയമ ലംഘകർക്ക് സൗകര്യം ഒരുക്കുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ. നിയമലംഘനം സംബന്ധിച്ച് 911, 999, 996 നമ്പറുകളിൽ അറിയിക്കണമെന്നും അഭ്യർഥിച്ചു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All