• Home
  • News
  • ട്രാഫിക് നിയമലംഘനം; നിലവിട്ടാൽ പിടിവീഴും

ട്രാഫിക് നിയമലംഘനം; നിലവിട്ടാൽ പിടിവീഴും

കുവൈത്ത് സിറ്റി∙ഗതാഗത നിയമലംഘനം തടയുന്നതിന് കർശനപരിശോധനയുമായി അധികൃതർ. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക,അനുവദനീയമായതിലും കൂടുതൽ ശബ്ദമുണ്ടാക്കുക, ടിന്റഡ് ഗ്ലാസ് തുടങ്ങിയവ കണ്ടെത്തി നോട്ടിസ് നൽകും.
 കഴിഞ്ഞ ദിവസം, ഷുവൈഖ്, ജലീബ് ഷുയൂഖ്, ഫഹാഹീൽ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 5 മണിക്കൂറിനിടെ 850 പേർക്ക് നോട്ടിസ് നൽകി.നിയമ വിധേയമല്ലാതെയുള്ള ടാക്സി സർവീസുകളും പിടിച്ചെടുത്തു.ലൈസൻസ് പോലുമില്ലാതെ ഡെലിവറി ബൈക്കുകൾ സർവീസ് നടത്തുന്നതായി ശ്രദ്ധയിൽ‌പ്പെട്ടിട്ടുണ്ടെന്നും അധികൃതർ പറ​ഞ്ഞു.
 മാൻപവർ പബ്ലിക് അതോറിറ്റി, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവയുടെ നേതൃത്വത്തിൽ ജലീബ് ഷുയൂഖിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ ഭക്ഷ്യവസ്തുക്കൾ വിറ്റ 49 വഴിയോരക്കച്ചവടക്കാരെ നാടുകടത്തുമെന്ന് ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ മേജർ ജനറൽ ഫറാജ് അൽ സൂബി അറിയിച്ചു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All