• Home
  • News
  • കുവൈത്തിലെ മാര്‍ക്കറ്റുകളില്‍ വ്യാപക പരിശോധന; 49 പ്രവാസികളെ അറസ്റ്റ് ചെയ്‍തു

കുവൈത്തിലെ മാര്‍ക്കറ്റുകളില്‍ വ്യാപക പരിശോധന; 49 പ്രവാസികളെ അറസ്റ്റ് ചെയ്‍തു

കുവൈത്ത് സിറ്റി: കുവൈത്തിലെ മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയിൽ 49 പ്രവാസികൾ അറസ്റ്റിൽ. പൊലീസും മാന്‍പവര്‍ അതോരോറ്റിയും കുവൈത്ത് മുനിസിപ്പാലിറ്റിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഇവരെ നാടുകടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. അറുപതിലധികം ഉദ്യോഗസ്ഥര്‍ ഒരേ സമയത്ത് എത്തി കര്‍ശന പരിശോധനയാണ് നടത്തിയത്. നിയമലംഘകരെ രക്ഷപ്പെടാന്‍ അനുവദിക്കാതെ അവിടെവെച്ചുതന്നെ പിടികൂടുകയായിരുന്നു ലക്ഷ്യം. മുഹമ്മദ് ബിന്‍ ഖാസിം സ്‍ട്രീറ്റിലെ ചെക്പോയിന്റില്‍ വെച്ച് ഗതാഗത നിയമലംഘനങ്ങള്‍ക്ക് 36 വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്‍തു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങളാണ് വാഹനങ്ങളില്‍ കണ്ടെത്തിയത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All