• Home
  • News
  • ജി.സി.സി രാജ്യങ്ങളിൽ നിന്ന് രണ്ടു ഡോസും വാക്‌സിൻ സ്വീകരിച്ച് എത്തുന്നവർക്ക് ക്വാ

ജി.സി.സി രാജ്യങ്ങളിൽ നിന്ന് രണ്ടു ഡോസും വാക്‌സിൻ സ്വീകരിച്ച് എത്തുന്നവർക്ക് ക്വാറന്റൈൻ ഒഴിവാക്കി

മനാമ: ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള പുതുക്കിയ നിദേശങ്ങള്‍ പുറത്തുവിട്ട് എയര്‍ ഇന്ത്യാ എസ്‌ക്പ്രസ്. ഇന്ത്യയെ റെഡ്‌ലിസ്റ്റില്‍നിന്ന് മാറ്റിയ സാഹചര്യത്തിലാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. 

സെപ്റ്റംബര്‍ മൂന്നു മുതലാണ് ഇന്ത്യയെ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചത്. ബഹ്‌റൈനി പൗരന്‍മാര്‍, ബഹ്‌റൈനില്‍ റസിഡന്‍സ് പെര്‍മിറ്റുള്ളവര്‍, ബോര്‍ഡിങ്ങിന് മുമ്പ് വിസ ലഭിച്ച ഇന്ത്യക്കാര്‍ (വര്‍ക്ക് വിസ, വിസിറ്റ് വിസ, ഇ-വിസ തുടങ്ങിയവ) എന്നിവര്‍ക്ക് ബഹ്‌റൈനിലേക്ക് വരാം.

ജി.സി.സി രാജ്യങ്ങളില്‍നിന്ന് പൂര്‍ണ്ണമായി വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള നെഗറ്റീവ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ആവശ്യമില്ല. ഇത്തരം യാത്രക്കാര്‍ വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ജി.സി.സി രാജ്യങ്ങളിലെ ഔദ്യോഗിക മൊബൈല്‍ ആപ്പിലെ ഗ്രീന്‍ ഷീല്‍ഡ് കാണിക്കണം. 

ബഹ്‌റൈനില്‍ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവരെയാണ് പൂര്‍ണ്ണമായി വാക്‌സിന്‍ സ്വീകരിച്ചവരായി കണക്കാക്കുന്നത്. വാക്‌സിന്‍ സ്വീകരിക്കാത്തവരും ഇന്ത്യയില്‍നിന്ന് വാക്‌സിന്‍ സ്വീകരിച്ചവരുമായ യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 

സര്‍ട്ടിഫിക്കറ്റില്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന ക്യൂ.ആര്‍ കോഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഓണ്‍ലൈന്‍ റിപ്പോര്‍ട്ടും കൗണ്ടറില്‍ കാണിക്കുന്ന പി.ഡി.എഫ് റിപ്പോര്‍ട്ടും ഒരേപോലെയായിരിക്കണം.

ബഹ്‌റൈനില്‍ എത്തിയാല്‍ വിമാനത്താവളത്തില്‍വെച്ചും തുടര്‍ന്ന് അഞ്ച്, 10 ദിവസങ്ങളിലും കൊവിഡ് പരിശോധന നടത്തണം. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും സ്വീകരിക്കാത്തവര്‍ക്കും ഇത് ബാധകമാണ്. അതേസമയം, ആറ് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടെസ്റ്റ് ആവശ്യമില്ല.

വാക്‌സിന്‍ സ്വീകരിക്കാത്തവരും ഇന്ത്യയില്‍നിന്ന് വാക്‌സിന്‍ സ്വീകരിച്ചവരും 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണം. സ്വന്തം പേരിലോ അടുത്ത ബന്ധുവിന്റെ പേരിലോ ഉള്ള താമസ സ്ഥലത്തോ നാഷണല്‍ ഹെല്‍ത് റഗുലേറ്ററി അതോറിറ്റി (എന്‍.എച്ച്.ആര്‍.എ) അംഗീകൃത ഹോട്ടലിലോ ആയിരിക്കണം ക്വാറന്റൈന്‍. താമസ സ്ഥലത്തിന്റെ രേഖ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഹാജരാക്കണം.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All