• Home
  • News
  • ഇന്ത്യയിൽ നിന്ന്​ ​ ഇനി കൂടുതൽ വിമാന സർവീസുകൾ

ഇന്ത്യയിൽ നിന്ന്​ ​ ഇനി കൂടുതൽ വിമാന സർവീസുകൾ

മനാമ: ഇന്ത്യക്കും ബഹ്‌റൈനുമിടയിലുള്ള വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനം. ഈ റൂട്ടില്‍ സപ്തംബര്‍ 15 മുതല്‍ എയര്‍ ബബിള്‍ കരാര്‍ പ്രകാരം ദിവസവും രണ്ട് സര്‍വീസുകള്‍ വീതം നടത്താനാണ് അനുമതി. പുതിയ സര്‍വീസുകള്‍ക്ക് എയര്‍ലൈന്‍സുകള്‍ ബുക്കിങ് ആരംഭിച്ചു.

എയര്‍ ഇന്ത്യ/എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഡല്‍ഹിയില്‍നിന്ന് ബഹ്‌റൈനിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസ് നടത്തിയിരുന്നത് ഇനി നാലാകും. ഹൈദരാബാദില്‍നിന്ന് ഒരു സര്‍വീസ് നടത്തിയത് രണ്ടായി വര്‍ധിപ്പിച്ചു. ബംഗളൂരുവില്‍നിന്ന് കൊച്ചി വഴി ബഹ്‌റൈനിലേക്ക് പുതിയൊരു സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ഇത്.

ബഹ്‌റൈനില്‍നിന്ന് കോഴിക്കോട് വഴി മുംബൈയിലേക്ക് മാസത്തില്‍ രണ്ട് സര്‍വീസ് നടത്തിയിരുന്നത് ആഴ്ചയില്‍ രണ്ട് എന്ന രീതിയില്‍ വര്‍ധിപ്പിച്ചു. വ്യാഴം, ഞായര്‍ ദിവസങ്ങളിലായിരിക്കും ഇത്. എന്നാല്‍, മുബൈയില്‍നിന്ന് ബഹ്‌റൈനിലേക്ക് നേരിട്ടായിരിക്കും സര്‍വീസ്.

അതേസമയം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്ന് അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടില്ല. തിരുവനന്തപുരത്തുനിന്ന് അധിക സര്‍വീസ് നടത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് അറിയുന്നത്.

ഗള്‍ഫ് എയര്‍ തിരുവനന്തപുരത്തുനിന്ന് ഒരു സര്‍വീസ് ഉണ്ടായിരുന്നത് രണ്ടായി ഉയര്‍ത്തി. ഇനിമുതല്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ വിമാനമുണ്ടാകും. കൊച്ചിയില്‍നിന്ന് രണ്ട് സര്‍വീസ് ഉണ്ടായിരുന്നത് മൂന്നാകും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് ഇത്. കോഴിക്കോട് നിന്നുള്ള സര്‍വീസില്‍ വര്‍ധന വന്നിട്ടില്ല.

മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നും ഇനി രണ്ട് വീതം സര്‍വീസ് ഉണ്ടാകും. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്ന് പുതിയ സര്‍വീസ് ആരംഭിക്കുകയും ചെയ്തു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All