• Home
  • News
  • ജീവനക്കാരുടെ മെഡിക്കൽ ചെക്കപ്പുകൾ; ദേശീയ പോർട്ടലിൽ മുൻകൂട്ടി ബുക്ക് ചെയ്യാം

ജീവനക്കാരുടെ മെഡിക്കൽ ചെക്കപ്പുകൾ; ദേശീയ പോർട്ടലിൽ മുൻകൂട്ടി ബുക്ക് ചെയ്യാം

മനാമ: ബഹ്‌റൈനില്‍ നിശ്ചിത സമയങ്ങളിലെ ജീവനക്കാരുടെ മെഡിക്കല്‍ ചെക്കപ്പുകള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ ദേശീയ പോര്‍ട്ടല്‍ സംവിധാനം ഉപയോഗിക്കണമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇ-ഗവണ്‍മെന്റ് അതോറിറ്റി പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാരോട് ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് അതോറിറ്റി ഓണ്‍ലൈന്‍ ബുക്കിങ് സേവനം നല്‍കുന്നത്.

സ്വകാര്യമേഖലയില്‍ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വ്യവസായങ്ങളുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ക്ക് ആഗസ്റ്റ് മുതല്‍ രണ്ടു വര്‍ഷം കൂടുമ്പോഴുള്ള മെഡിക്കല്‍ ചെക്കപ്പ് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണിത്. bahrain.bh എന്ന വെബ്‌സൈറ്റ് വഴി അപ്പോയന്റ്‌മെന്റ് എടുക്കാവുന്നതാണ്.

2016 മുതല്‍ 2021 ജൂണ്‍ വരെ 7,02,959 അപ്പോയന്റ്‌മെന്റുകള്‍ പോര്‍ട്ടല്‍ വഴി നടന്നിട്ടുണ്ടെന്ന് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടിവ് ഡോ. സക്കറിയ അഹ്മദ് അല്‍ഖജാഹ് പറഞ്ഞു. പുതിയ നിബന്ധന പ്രകാരമുളള അധിക മെഡിക്കല്‍ ചെക്കപ്പുകള്‍ ആവശ്യമുണ്ടോയെന്നും ഈ സംവിധാനം വഴി അറിയാന്‍ കഴിയും.

സലൂണുകള്‍, കോസ്‌മെറ്റിക് പാക്കേജിങ്-സെയില്‍സ് ബിസിനസുകള്‍, മസാജ് ഔട്ട്‌ലെറ്റുകള്‍, ഹോട്ടലുകള്‍, ശീതളപാനീയ ഷോപ്പുകള്‍, പൊതു-സ്വകാര്യ ഒഴിവു സമയങ്ങളില്‍ ഹോട്ടലുകള്‍, മറ്റ് ഭക്ഷണ, പാനീയ സ്ഥാപനങ്ങള്‍, ഭക്ഷ്യ സംഭരണശാലകള്‍, മില്ലുകളും ബേക്കറികളും തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് നിര്‍ബന്ധമായും രണ്ടു വര്‍ഷം കൂടുമ്പോള്‍ മെഡിക്കല്‍ ചെക്കപ്പ് നടത്തേണ്ടത്.

അപ്പോയന്റ്‌മെന്റുകള്‍ പുനക്രമീകരിക്കുന്നതിനും ഹെല്‍ത്ത് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിനും പോര്‍ട്ടലില്‍ സൗകര്യമുണ്ട്. ഹെല്‍ത്ത് സെന്ററുകളില്‍ വ്യക്തികള്‍ നേരിട്ട് എത്തുന്നത് കുറക്കാനും സമയം ലാഭിക്കാനും ഇതുവഴി സാധിക്കുമെന്ന് ഡോ. അല്‍ഖജാഹ് പറഞ്ഞു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All