• Home
  • News
  • ബഹ്​റൈനിലേക്ക്​ വരുന്നവർക്ക്​ ഇനി അഞ്ചാം ദിവസവും കോവിഡ്​ പരിശോധന

ബഹ്​റൈനിലേക്ക്​ വരുന്നവർക്ക്​ ഇനി അഞ്ചാം ദിവസവും കോവിഡ്​ പരിശോധന

മനാമ: ആഗസ്​റ്റ്​ 29 മുതൽ ബഹ്​റൈനിലേക്ക്​ വരുന്നവർ അഞ്ചാം ദിവസവും കോവിഡ്​ പി.സി.ആർ പരിശോധന നടത്തണം. ഇതുവരെ വിമാനത്താവളത്തിൽ എത്തു​േമ്പാഴും തുടർന്ന്​ 10ാം ദിവസവുമാണ്​ പരിശോധന നടത്തേണ്ടിയിരുന്നത്​. കോവിഡ്​ പ്രതിരോധ മെഡിക്കൽ സമിതിയുടെ നിർദേശപ്രകാരം സിവിൽ ഏവിയേഷൻ അഫയേഴ്​സാണ്​ തീരുമാനം പ്രഖ്യാപിച്ചത്​.
ഇന്ത്യ ഉൾപ്പെടെയുള്ള റെഡ്​ ലിസ്​റ്റ്​ രാജ്യങ്ങളിൽനിന്ന്​ വരുന്നവർക്ക്​ നിലവിലുള്ള മറ്റ്​ നിയന്ത്രണങ്ങൾ തുടരും. റെഡ്​ലിസ്​റ്റ്​ രാജ്യങ്ങളുടെ പട്ടിക എല്ലാ മാസവും പുതുക്കുമെന്നാണ്​ അറിയിച്ചിരിക്കുന്നത്​. സെപ്​റ്റംബർ മൂന്നിനാണ്​ ഇനി പട്ടിക പുതുക്കുന്നത്​.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All