• Home
  • News
  • കുവൈത്തിൽ വിദേശികളുടെ പണം അയയ്ക്കലിൽ ഇടിവ് ഉണ്ടാവുമെന്ന് വിദഗ്ധർ

കുവൈത്തിൽ വിദേശികളുടെ പണം അയയ്ക്കലിൽ ഇടിവ് ഉണ്ടാവുമെന്ന് വിദഗ്ധർ

കുവൈത്ത് സിറ്റി∙ വിദേശികളുടെ തിരിച്ചുവരവ് ആരംഭിച്ചുവെങ്കിലും ഈ വർഷം വിദേശികൾ അവരുടെ രാജ്യങ്ങളിലേക്ക് അയയ്ക്കുന്ന പണമിടപാടിൽ ഇടിവ് ഉണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധർ. അതേസമയം കോവിഡ് പ്രതിസന്ധിക്കിടയിലും കഴിഞ്ഞ വർഷം പണമിടപാടിൽ മുൻ‌വർഷത്തെ അപേക്ഷിച്ച് 18.4% വർധനയുണ്ടായെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

5.2ബില്യൻ ദിനാർ ആണ് വിദേശികൾ അവരുടെ രാജ്യങ്ങളിലേക്ക് അയച്ചത്. കോവിഡ് പശ്ചാത്തലത്തിൽ വരുമാനം കുറഞ്ഞുവെങ്കിലും വലിയ തോതിൽ പണമയയ്ക്കാൻ വിദേശികൾ മുതിർന്നുവെന്നതാണ് കാരണം. ഒരു വർഷത്തിനിടെ ഇഖാമ നഷ്ടപ്പെട്ടവർ തന്നെ രണ്ടര ലക്ഷത്തോളം വരും. എന്നാൽ കുവൈത്തിലുള്ള മുഴുവൻ സമ്പാദ്യവും സ്വദേശത്തേക്ക് അയയ്ക്കാൻ എല്ലാവരും താത്പര്യം കാണിച്ചു. പണമിടപാടിന്റെ എണ്ണം കുറഞ്ഞുവെങ്കിലും മൂല്യം കൂടി എന്നതാണ് കഴിഞ്ഞ വർഷത്തെ പ്രത്യേകത.

മാസങ്ങളായി വിദേശത്ത് കുടുങ്ങിക്കിടക്കുന്ന വിദേശികൾ കുവൈത്തിൽ തിരികെ എത്തിത്തുടങ്ങി. വരും മാസങ്ങളിൽ അത് കൂടുകയും ചെയ്യും. എന്നാൽ സാഹചര്യം പഴയതിലേക്ക് നീങ്ങുന്നതോടെ വിദേശികൾ കൂടുതൽ തുക നാട്ടിലേക്ക് അയയ്ക്കുന്ന സ്ഥിതി ഉണ്ടാകില്ലെന്നാണ് കരുതുന്നത്. പണമിടപാടുകളുടെ എണ്ണം കൂടുമെങ്കിലും മൂല്യം കഴിഞ്ഞ വർഷത്തെ അത്രയുമുണ്ടാകാൻ സാധ്യതയില്ല. കുവൈത്തിൽ തന്നെ പല ആവശ്യങ്ങൾക്കുമായി പണം വിനിയോഗിക്കേണ്ടിവരും എന്നതിനാൽ അയയ്ക്കുന്ന പണത്തിന്റെ തോതിൽ കുറവ് സ്വാഭാവികമായും ഉണ്ടാകും.
അതേസമയം പണമിടപാട് സ്ഥാപനങ്ങളുടെ വരുമാനത്തിൽ വർധനയുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. ഒരു ഇടപാടിന് ഇത്രയെന്ന നിശ്ചിത ഫീസ് ആണ് പണമിടപാടുകാരുടേത്. ഇടപാടിന്റെ എണ്ണം കൂടുന്നതിനനുസരിച്ച് വരുമാനവും കൂടുന്ന സാഹചര്യം അതുകൊണ്ടാണ്. കഴിഞ്ഞ വർഷം കൂടുതൽ തുക അയച്ചുവെങ്കിലും ഇടപാട് സ്ഥാപനങ്ങൾക്ക് വരുമാനം കാര്യമായി വർധിച്ചിട്ടില്ല. കാരണം ഇടപാടുകളുടെ എണ്ണത്തിലുണ്ടായ കുറവ് തന്നെ.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All