• Home
  • News
  • ഫോട്ടോകളും വീഡിയോകളും അയക്കാന്‍ പുതിയ സംവിധാനം അവതരിപ്പിച്ച് വാട്‌സ്ആപ്പ്, വ്യൂ

ഫോട്ടോകളും വീഡിയോകളും അയക്കാന്‍ പുതിയ സംവിധാനം അവതരിപ്പിച്ച് വാട്‌സ്ആപ്പ്, വ്യൂ വണ്‍സ് ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കാം

ഡിസപ്പിയറിങ് മെസേജ് സംവിധാനത്തിന് സമാനമായി പ്രവര്‍ത്തിക്കുന്ന ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്.  വ്യൂ വണ്‍സ് എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. ഒരാള്‍ ഫോട്ടോകളും വീഡിയോകളും ഈ ഫീച്ചര്‍ ഓണ്‍ ചെയ്ത് അയച്ചാല്‍ മെസേജ് ലഭിക്കുന്ന വ്യക്തിയ്ക്ക് ഒരിക്കല്‍ മാത്രമേ അവ കാണാന്‍ സാധിക്കൂ.

വാട്‌സ്ആപ്പ് കഴിഞ്ഞ ദിവസമാണ് വ്യൂ വണ്‍സ് എന്ന ഫീച്ചര്‍ അവതരിപ്പിച്ചത്. ഈ ഫീച്ചര്‍ ഓണ്‍ ചെയ്ത് ഒരാള്‍ ഫോട്ടോകളും വീഡിയോകളും അയച്ചാല്‍ മെസേജ് ലഭിക്കുന്ന വ്യക്തിയ്ക്ക് ഒരിക്കല്‍ മാത്രമേ അവ കാണാന്‍ സാധിക്കൂ.

വാട്‌സ്ആപ്പിലെ ഡിസപ്പിയറിങ് മെസ്സേജ് സംവിധാനത്തിന് സമാനമായാണ് വ്യൂ വണ്‍സ് ഫീച്ചറും പ്രവര്‍ത്തിക്കുന്നത്. ഡിസപ്പിയറിങ് മെസേജില്‍ ഏഴു ദിവസം കഴിയുമ്പോള്‍ ഫോട്ടോകളും വിഡിയോകളും മെസേജുകളും തനിയെ ഡിലീറ്റ് ചെയ്യപ്പെടും. എന്നാല്‍ വ്യൂ വണ്‍സ് ഫീച്ചര്‍ ഉപയോഗിക്കുമ്പോള്‍ ഒരു തവണ ചാറ്റ് വിന്‍ഡോ തുറന്ന് ഫോട്ടോകളും വിഡിയോകളും കണ്ടശേഷം വിന്‍ഡോ ക്ലോസ് ചെയ്താല്‍ പിന്നീട് കാണാന്‍ സാധിക്കില്ല. ഇന്‍സ്റ്റാഗ്രാമിന്റെ വാനിഷ് മോഡ് പോലെയാണ് വ്യൂ വണ്‍സ് ഫീച്ചറിന്റെ പ്രവര്‍ത്തന രീതി.

വ്യൂ വണ്‍സ് ഫീച്ചര്‍, സവിശേഷതകള്‍

ഫോട്ടോയും വിഡിയോകളും സ്വീകര്‍ത്താവിന്റെ ഗാലറിയില്‍ സേവ് ആവില്ല

ഗ്രൂപ്പ് മെസ്സേജുകള്‍ക്കും വ്യൂ വണ്‍സ് ഫീച്ചര്‍ ഫീച്ചര്‍ പ്രയോജനപ്പെടുത്താം

ഒരിക്കല്‍ മാത്രമേ ഫോട്ടോകളും വീഡിയോകളും കാണാനാകൂ. അയച്ചയാള്‍ അത് വീണ്ടും അയച്ചില്ലെങ്കില്‍ വീണ്ടും കാണാന്‍ കഴിയില്ല

വ്യൂ വണ്‍സ് ഫീച്ചര്‍ ഓണ്‍ ചെയ്ത് അയക്കുന്ന ഫോട്ടോകളും വിഡിയോകളും സ്റ്റാര്‍ ചെയ്യാനോ മറ്റൊരാള്‍ക്ക് ഫോര്‍വേഡ് ചെയ്യാനോ സാധിക്കില്ല

14 ദിവസത്തിനുള്ളില്‍ അയച്ച മെസേജ് സ്വീകര്‍ത്താവ് ഒരിക്കല്‍ പോലും തുറന്ന് നോക്കിയില്ലെങ്കില്‍ സന്ദേശം തനിയെ അപ്രത്യക്ഷമാകും

ബാക്കപ്പ് ചെയ്യുമ്പോഴും സന്ദേശം തുറന്നിട്ടില്ലെങ്കില്‍ ബാക്കപ്പില്‍ നിന്ന് ഫോട്ടോകളും വിഡിയോകളും പുനസ്ഥാപിക്കാന്‍ കഴിയും. അപ്പോഴും ഒരിക്കല്‍ മാത്രമേ കാണാനാകൂ

വ്യൂ വണ്‍സ് ഫീച്ചര്‍ സ്വകാര്യതയെ ഒരു പരിധിവരെ സംരക്ഷിക്കും എങ്കിലും സ്‌ക്രീന്‍ഷോട്ട്, സ്‌ക്രീന്‍ റെക്കോര്‍ഡിംഗ് എന്നിവയിലൂടെ സ്വീകര്‍ത്താവിന് ഫോട്ടോകളും വിഡിയോകളും സേവ് ചെയ്യാന്‍ സാധിക്കും

വ്യൂ വണ്‍സ് ഫീച്ചര്‍ ഉപയോഗിക്കേണ്ടതെങ്ങനെ?

വാട്‌സ്ആപ്പ് തുറന്ന് ഏതെങ്കിലും ഒരു ചാറ്റ് വിന്‍ഡോ തുറക്കുക

ചാറ്റ്‌ബോക്‌സില്‍ നിന്ന് കാമറ ഐക്കണില്‍ ടാപ്പുചെയ്ത് ഒരു ചിത്രമോ വീഡിയോയോ തിരഞ്ഞെടുക്കുക

തുടര്‍ന്ന്, പ്രിവ്യൂ വിന്‍ഡോയില്‍ ടെക്സ്റ്റ് ബോക്‌സിന്റെ വലത് കോണിലുള്ള വ്യൂ വണ്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക

അവിടെ വ്യൂ വണ്‍സ് പ്രവര്‍ത്തനക്ഷമമാക്കിയാല്‍, നിങ്ങള്‍ക്ക് ഫോട്ടോകളും വിഡിയോകളും അയയ്ക്കാം

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All