• Home
  • News
  • ഖത്തറിൽ വിവിധ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷകളുടെ വിവരങ്ങൾ പുറത്തുവിട്ട് അധികൃതർ

ഖത്തറിൽ വിവിധ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷകളുടെ വിവരങ്ങൾ പുറത്തുവിട്ട് അധികൃതർ

ദോഹ: ഖത്തറില്‍ വിവിധ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയും മറ്റു വിവരങ്ങളും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷയോ രണ്ടു ലക്ഷം ഖത്തര്‍ റിയാല്‍ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ ലഭിക്കും. 
കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷകള്‍
റോഡില്‍ വെച്ച് മദ്യപിച്ച നിലയില്‍ കണ്ടെത്തുകയോ അപമര്യാദയായി പെരുമാറുകയോ ചെയ്താല്‍ ആറ് മാസം തടവും 3000 റിയാല്‍ വരെ പിഴയും ലഭിക്കും.
ആരുടെതെങ്കിലും നഷ്ടപ്പെട്ട വസ്തുക്കള്‍ കിട്ടിയാല്‍ അത് ഉടമയ്ക്കോ അല്ലെങ്കില്‍ പൊലീസിനോ കൈമാറണം. ഇക്കാര്യം ചെയ്തില്ലെങ്കില്‍ ആ വ്യക്തിയ്ക്ക് ആറുമാസം വരെ തടവും 3000 റിയാലില്‍ പിഴയും ശിക്ഷ വിധിക്കും. 
ആരെയെങ്കിലും ശാരീരികമായി ആക്രമിച്ച് ആ വ്യക്തി മരിക്കുകയോ അല്ലെങ്കില്‍ സ്ഥിരമായ വൈകല്യം സംഭവിക്കുകയോ ചെയ്താല്‍ 15 വര്‍ഷം തടവ് ശിക്ഷ ലഭിക്കും. ആക്രമിച്ച് ഗുരുതര പരിക്കുകളുണ്ടെങ്കില്‍ മൂന്ന് വര്‍ഷം വരെ തടവോ 15,000 റിയാല്‍ പിഴയോ ആണ് ശിക്ഷ.
മോഷണക്കേസില്‍ രണ്ടുവര്‍ഷം മുതല്‍ ജീവപര്യന്തം തടവ് വരെയാണ് ശിക്ഷ ലഭിക്കുക.
അക്കൗണ്ടില്‍ മതിയായ പണം ഇല്ലാതെ ചെക്ക് നല്‍കുന്നത് ഖത്തറിലെ നിയമപ്രകാരം ഗുരുതരമായ കുറ്റമാണ്. മൂന്നു മാസം മുതല്‍ മൂന്നു വര്‍ഷം വരെ തടവ് ശിക്ഷയും 3,000 റിയാല്‍ മുതല്‍ 10,000 റിയാല്‍ വരെ പിഴയും ലഭിക്കും. കൂടാതെ യാത്രാ വിലക്കും ഏര്‍പ്പെടുത്തും.
ആത്മഹത്യയ്ക്ക് ശ്രമിച്ചാല്‍ മൂന്ന് മാസം വരെ തടവും 3000 റിയാല്‍ പിഴയുമാണ് ശിക്ഷ.
രാജ്യത്ത് ലൈസന്‍സില്ലാതെ സാധനങ്ങള്‍ വില്‍ക്കാന്‍ ആളുകളെ അനുവദിക്കില്ല. ഇത് തെരുവ് കച്ചവടക്കാര്‍ക്കും ബാധകമാണ്. ആരെങ്കിലും നിയമം ലംഘിച്ചാല്‍ സാധനങ്ങള്‍ കണ്ടുകെട്ടും.
നിരോധിത വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരാന്‍ ആരെയും അനുവദിക്കില്ല. ആരെങ്കിലും അങ്ങനെ ചെയ്താല്‍ സാധനങ്ങള്‍ കണ്ടുകെട്ടുകയും അവര്‍ക്ക് പിഴ ചുമത്തുകയും ചെയ്യും.
 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All