• Home
  • News
  • റാശിദിയ, ജാഫിലിയ മെ​ട്രോ സ്​റ്റേഷനുകളുടെ പേരിൽ മാറ്റം

റാശിദിയ, ജാഫിലിയ മെ​ട്രോ സ്​റ്റേഷനുകളുടെ പേരിൽ മാറ്റം

ദുബൈ: അൽ റാശിദിയ, അൽ ജാഫിലിയ മെട്രോ സ്​റ്റേഷനുകൾ യഥാക്രമം സെൻറർ പോയൻറ്​, മാക്​സ്​ ഫാഷൻ എന്ന് പുനർനാമകരണം ചെയ്യുമെന്ന്​ റോഡ്​-ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
രണ്ട് മെട്രോ സ്​റ്റേഷനുകൾക്ക്​ പേരിടാനുള്ള അവകാശം ലാൻഡ്​മാർക്ക് ഗ്രൂപ്പിന് അനുവദിച്ച കരാറിന്റെ അടിസ്​ഥാനത്തിലാണ്​ തീരുമാനമെന്ന്​ ആർ.ടി.എ ഡയറക്​ടർ ഇബ്രാഹീം അൽ ഹദ്ദാദ്​ പറഞ്ഞു.   മെട്രോ റെഡ്​ ലൈനി​ന്റെ തുടക്കമെന്ന നിലയിൽ അൽ റാശിദിയ സ്​റ്റേഷനും ബിസിനസ്​ കേ​ന്ദ്രം എന്നനിലയിൽ അൽ ജാഫിലിയക്കും വലിയ പ്രാധാന്യമുണ്ട്​. അതിനാൽ പേര്​ സ്വീകരിക്കുന്ന ബ്രാൻഡുകൾക്ക്​ മികച്ച അവസരമാണ്​ കൈവന്നിരിക്കുന്നത്​ -അദ്ദേഹം പറഞ്ഞു.   
ആഗസ്​റ്റ്​​ നാലുമുതൽ ഒക്​ടോബർ 10 വരെയുള്ള കാലയളവിൽ രണ്ട് സ്​റ്റേഷനുകളുടെ പേരും ഔട്ട്‌ഡോർ ചിഹ്നങ്ങളിലും പൊതുഗതാഗത ശൃംഖലയുടെ സ്​മാർട്ട്, ഇലക്ട്രോണിക് സംവിധാനങ്ങളിലും മെട്രോയിലെ ഓഡിയോയിൽ ഉൾപ്പെടെ മാറുന്നതാണ്​. ഈ കാലയളവിൽ യാത്രക്കാർക്ക്​ എന്തെങ്കിലും സംശയങ്ങളോ മറ്റോ ഉണ്ടെങ്കിൽ ആർ.ടി.എയുമായി ബന്ധപ്പെടാമെന്ന്​ അധികൃതർ അറിയിച്ചു.  

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All